ഇസ്രയേല്‍-പലസ്തീന്‍ സമാധാനത്തിനായി ബാഴ്‌സലോണ താരങ്ങള്‍

ജറുസലേം| WEBDUNIA|
PRO
PRO
ഇസ്രയേല്‍-പലസ്തീന്‍ സമാധാനത്തിനായി മെസിയും നെയ്മറും ഉള്‍പ്പടെയുള്ള ബാഴ്‌സലോണ താരങ്ങളുടെ ട്രെയിനിംഗ് ക്യാമ്പുകള്‍ ഇരു രാജ്യങ്ങളിലെയും ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. ബാഴ്‌സയുടെ ലോകോത്തര താരങ്ങള്‍ സമാധാനത്തിനായി ഇസ്രയേലിലും പലസ്തീനിലും സന്ദര്‍ശനം നടത്തി.

ഇസ്രയേലിലെത്തിയ ബാഴ്‌സലോണ ടീം അംഗങ്ങള്‍ക്ക് ആരാധകരുടെ ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. ടീം അംഗങ്ങള്‍ ഇസ്രയേല്‍ പ്രസിഡന്റ് ഷിമോണ്‍ പെരസിനെയും സന്ദര്‍ശിക്കുന്നുണ്ട്. ജറുസലേമിലെ വാളിംഗ് വാളിലെത്തിയ ബാഴ്‌സലോണ ടീമംഗങ്ങളെ പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസായിരുന്നു സ്വീകരിച്ചത്.

പലസ്തീനിലെ യുവാക്കള്‍ക്കൊപ്പം മെസിയുള്‍പ്പടെയുള്ളവര്‍ പന്തു തട്ടി. ടിക്കി ടാക്ക ശൈലിയും അവര്‍ പങ്കുവെച്ചു. പലസ്തീന്റെ കായിക ചരിത്രത്തിലെ ചരിത്ര സംഭവമെന്നാണ് ബാഴ്‌സലോണയുടെ സന്ദര്‍ശനത്തെ പലസ്തീന്‍ കായിക മന്ത്രി വിലയിരുത്തിയത്.

ഇസ്രയേലി- പാലസ്തീന്‍ ഫുട്‌ബോള്‍ ഫെഡറേഷനുകളും പെരസ് സെന്റര്‍ ഫോര്‍ പീസും സംയുക്തമായാണ് ഇസ്രയേല്‍ -പലസ്തീന്‍ സമാധാനത്തിനായി ട്രെയിനിംഗ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :