ഇന്ത്യന്‍ വെല്‍സ്: ഡോക്കോവിക്കും നദാലും നേര്‍ക്കുനേര്‍

ന്യൂയോര്‍ക്ക്| WEBDUNIA| Last Modified ഞായര്‍, 20 മാര്‍ച്ച് 2011 (14:05 IST)
ഇന്ത്യന്‍ വെല്‍സ് ടെന്നിസ് ടൂര്‍ണമെന്റിന്റെ അന്തിമപ്പോരാട്ടത്തില്‍ സെര്‍ബിയയുടെ നൊവാക് ഡോക്കോവിക്കും സ്‌പെയിനിന്റെ റഫേല്‍ നദാലും തമ്മില്‍ ഏറ്റുമുട്ടും.

മുന്‍ലോക ഒന്നാംനമ്പര്‍ താരം റോജര്‍ ഫെഡററെ തോല്‍പ്പിച്ചാണ് ഡോക്കോവിക്ക് അന്തിമപ്പോരാട്ടത്തിനെത്തുന്നത്. 6-3,3-6,6-2 എന്നീ സെറ്റുകള്‍ക്കാണ് ഫെഡററെ ഡോക്കോവിക്ക് തകര്‍ത്തത്. ഫെഡററെ പരാജയപ്പെടുത്തിയതിനെ തുടര്‍ന്ന് ലോകടെന്നിസ് റാങ്കിംഗില്‍ നോവാക് ഡോക്കോവിക്ക് രണ്ടാംസ്ഥാനത്തെത്തി.

അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പെട്രേയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നദാല്‍ ഫൈനലിന് യോഗ്യത നേടിയത്. 6-4, 6-4 എന്നീ സെറ്റുകള്‍ക്കാണ് യുവാന്‍ മാര്‍ട്ടിനെ നദാല്‍ പരാജയപ്പെടുത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :