ആംസ്‌ട്രോംഗിന്റെ കളി ഇനി വെള്ളത്തില്‍

വാഷിംഗ്‌ടണ്‍| WEBDUNIA| Last Modified വെള്ളി, 5 ഏപ്രില്‍ 2013 (09:35 IST)
PRO
ഉത്തേജക മരുന്ന്‌ ഉപയോഗിച്ചതിനെ തുടര്‍ന്ന്‌ ആജീവനാന്ത വിലക്ക്‌ നേരിടുന്ന സൈക്ലിംഗ് ഇതിഹാസം ലാന്‍സ്‌ ആംസ്‌ട്രോംഗ്‌ നീന്തലില്‍ ശ്രദ്ധ പതിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

മാസ്‌റ്റേഴ്‌സ്‌ സൗത്‌ സെന്‍ട്രല്‍ സോണ്‍ സ്വിമ്മിംഗ്‌ ചാമ്പ്യന്‍ഷിപ്പില്‍ ലാന്‍സ്‌ ആംസ്‌ട്രോംഗ്‌ പങ്കെടുക്കുന്നുണ്ടെന്ന്‌ ടെക്‌സാസിലെ ഒരു പ്രാദേശിക ദിനപത്രമാണു വെളിപ്പെടുത്തിയത്‌. 500, 1000, 1650 യാര്‍ഡ്‌ ഫ്രീസ്‌റ്റൈല്‍ ഇനങ്ങളിലാണ്‌ ആംസ്‌ട്രോംഗ്‌ മത്സരിക്കുന്നത്‌

യുഎസ്‌ ഉത്തേജക വിരുദ്ധ സമിതിയാണ്‌ 41 വയസുകാരനായ ആംസ്‌ട്രോംഗിന്‌ ആജീവനാന്ത വിലക്ക്‌ ഏര്‍പ്പെടുത്തിയത്‌. അദ്ദേഹം നേടിയ ഏഴു ടൂര്‍ ഡി ഫ്രാന്‍സ്‌ സ്വര്‍ണ മെഡലുകളും ഒളിമ്പിക്‌ മെഡലും തിരിച്ചു നല്‍കേണ്ടി വന്നിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :