റയോ ഒളിമ്പിക്‌സ് മുന്നില്‍; ബ്രസല്‍സ് ഡയമണ്ട് മീറ്റില്‍ ബോള്‍ട്ടില്ല

ഉസൈന്‍ ബോള്‍ട്ട് , റയോ ഒളിമ്പിക്‌സ് , ബ്രസല്‍സ് ഡയമണ്ട് മീറ്റ്
ജമൈക്ക| jibin| Last Modified ബുധന്‍, 9 സെപ്‌റ്റംബര്‍ 2015 (15:06 IST)
നല്ല വിശ്രമം ആവശ്യമായതിനാല്‍ വെള്ളിയാഴ്ച നടക്കുന്ന ബ്രസല്‍സ് ഡയമണ്ട് മീറ്റില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ട്രാക്കിലെ വേഗരാജാവ് ഉസൈന്‍ ബോള്‍ട്ട് അറിയിച്ചു. കഴിഞ്ഞ മാസം നടന്ന ലോക ചാമ്പ്യന്‍ഷിപ്പിനായി നല്ല കഠിനദ്ധ്വാനം ചെയ്യേണ്ടിവന്നും. ഈ സാഹചര്യത്തില്‍ ബ്രസല്‍സ് ഡയമണ്ട് മീറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്നും ജമൈക്കന്‍ സ്‍പ്രിന്റര്‍ പറഞ്ഞു.

2016 റയോ ഒളിമ്പിക്സിനായി തയാറെടുക്കുകയാണെന്നും 100മീറ്റര്‍, 200 മീറ്റര്‍ , 4x 100 മീറ്റര്‍ ഇനങ്ങളില്‍ ഒളിമ്പിക്സ് സ്വര്‍ണ്ണം നിലനിര്‍ത്താന്‍ പരമാവധി ശ്രമിക്കുമെന്നും ബോള്‍ട്ട് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :