“ബോള്‍ട്ട് ” ഇളകിയില്ല; എതിരാളികളില്ലാതെ വേഗവിസ്‌മയം

 ലണ്ടന്‍ ഡയമണ്ട് ലീഗ് ,  ജമൈക്ക , ഉസൈന്‍ ബോള്‍ട്ട് ,  ട്രാക്ക്
ലണ്ടന്‍| jibin| Last Updated: ശനി, 25 ജൂലൈ 2015 (10:58 IST)
മിന്നുന്ന പ്രകടനത്തോടെ വേഗതയുടെ രാജകുമാരന്‍ ട്രാക്കിലേക്ക് മടങ്ങിയെത്തി. ലണ്ടന്‍ ഡയമണ്ട് ലീഗില്‍ ചാമ്പ്യനായാണു ഉസൈന്‍ ബോള്‍ട്ട് തിരിച്ചുവരവ് ആഘോഷമാക്കിയത്. ഇടവേളയ്‌ക്ക് ശേഷം തിരികെയെത്തിയ ജമൈക്കന്‍ താരം 9.87 സെക്കന്‍ഡിലാണു 100 മീറ്റര്‍ പൂര്‍ത്തിയാക്കിയത്.

ആറാഴ്ചത്തെ വിശ്രമത്തിനു ശേഷം ട്രാക്കിലേക്കു മടങ്ങിയെത്തിയ ബോള്‍ട്ട് ഈ സീസണിലെ മികച്ച പ്രകടനമാണു ബോള്‍ട്ട് പുറത്തെടുത്തത്. തന്റെ ഫിറ്റ്നസ്, ഫോം എന്നിവയ്ക്കുമേല്‍ സംശയശരങ്ങള്‍ തൊടുത്തവര്‍ക്കുള്ള മികച്ച മറുപടിയായി ബോള്‍ട്ടിന്റെ പ്രകടനം. മികച്ച പ്രകടനത്തോടെ ബെയ്ജിംഗില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിനു മുന്‍പ് ആത്മവിശ്വാസം വിണ്ടെടുക്കാന്‍ ബോള്‍ട്ടിനായി. 2012 ലണ്ടന്‍ ഒളിമ്പിക്സില്‍ ബോള്‍ട്ട് സുവര്‍ണ നേട്ടത്തിലേക്ക് ഓടിക്കയറിയ ട്രാക്കിലാണ് താരം വീണ്ടും മിന്നുന്ന പ്രകടനം നടത്തിയത്.


മോശം ഫോമും പരുക്കും പിടികൂടിയ ബോള്‍ട്ടിന് മത്സരം നിര്‍ണായകമായിരുന്നു. ആറോളം താരങ്ങളാണ് ബോള്‍ട്ട്ലിന് വെല്ലുവിളി ഉയര്‍ത്താന്‍ ട്രാക്കിലെത്തിയതെങ്കിലും വേഗവിസ്‌മയത്തെ പരാജയപ്പെടുത്താന്‍ ആര്‍ക്കും സാധിച്ചില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :