ഡ്രാക്ക് വന്നപ്പോള്‍ സെറീന തോറ്റു; ആരാണ് ഈ ഡ്രാക്ക്

യുഎസ് ഓപ്പണ്‍ , സെറീന വില്യംസ്‌ ,  ഡ്രാക്കണ്‍ ,
ന്യൂയോര്‍ക്ക്‌| jibin| Last Updated: ഞായര്‍, 13 സെപ്‌റ്റംബര്‍ 2015 (16:40 IST)
അട്ടിമറികള്‍ അനവധി കാണേണ്ടിവന്ന യുഎസ് ഓപ്പണില്‍ നിന്ന് ആരാധകരുടെ പ്രീയതാരം സെറീന വില്യംസ്‌ തോറ്റ് പുറത്തായതിന് കാരണങ്ങള്‍ കണ്ടെത്തി ആരാധകര്‍. യുഎസ്‌ ഓപ്പണ്‍ ടെന്നീസ്‌ ഫൈനലില്‍ സെറീന തോറ്റതിന് കാരണം റാപ്പ്‌ സംഗീതഞ്‌ജന്‍ ഡ്രാക്കുമായുള്ള പ്രണയമാണെന്നാണ് അഭ്യൂഹം.

ഫൈനലില്‍ ഇറ്റലിയുടെ റോബര്‍ട്ട വിന്‍സിയോട് സെറീനയ്‌ക്ക് ജയിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ 1988 നു ശേഷം കലണ്ടര്‍ ഇയറില്‍ നാല്‌ ഗ്രാന്‍സ്ലാം കിരീടങ്ങളും നേടുന്ന ആദ്യ വനിതാ താരമാകാനുള്ള സാധ്യതയുണ്ടായിരുന്നു അമേരിക്കന്‍ താരത്തിന് ഉണ്ടായിരുന്നത്. എന്നാല്‍ പ്രതീക്ഷകളെ കാറ്റില്‍ പറത്തി സെറീന പരാജയം സമ്മതിക്കുകയായിരുന്നു. ഇതിന് കാരണം കളി കാണാനെത്തിയ ഡ്രാക്കെത്തിയതാണെന്നാണ് ആരോപണം. ഡ്രാക്കന്‍ കളി കാണാന്‍ എത്തിയതോടെ സെറീനയുടെ ശ്രദ്ധ പാളിയെന്നും, ജയിക്കാന്‍ കഴിയുമായുരുന്ന മത്സരം തോല്‍ക്കാന്‍ കാരണം കാമുകനുമായുള്ള ബന്ധം തന്നെയാണെന്നും ആരാധകര്‍ പറയുന്നത്.

ഡ്രാക്ക്‌ ഏതെങ്കിലും ടീമിനെ പിന്തുണച്ചു കളി കാണാന്‍ പോയിട്ടുള്ളപ്പോഴൊക്കെ ആ ടീം തോറ്റിട്ടുണ്ടെന്നും ചിലര്‍ കണ്ടെത്തി. കെന്റക്കി ബാസ്‌കറ്റ്‌ബോള്‍ ടീമിന്റെ കടുത്ത ആരാധകനായ ഡ്രാക്ക്‌ ടീം ജയിക്കണമെങ്കില്‍ ഇനി കളി കാണാന്‍ പോകരുതെന്നും കടുത്ത നിരാശ മൂത്ത ചിലര്‍ ട്വീറ്റ്‌ ചെയ്‌തു.

28 വയസുകാരനായ ഓബ്രി ഡ്രാക്ക്‌ ഗ്രഹാം എന്ന ഡ്രാക്ക്‌ കാനഡയിലെ ടൊറന്റോ സ്വദേശിയാണ്‌. റാപ്പ്‌ സംഗീതഞ്‌ജന്‍, സംഗീതകാരകന്‍, നടന്‍ തുടങ്ങി വിവിധ മേഖലകളില്‍ തിളങ്ങിയ ബഹുമുഖ പ്രതിഭയാണ്‌. ട്വിറ്ററിലൂടെയാണു ഡ്രാക്കിനു കൂടുതല്‍ വിമര്‍ശനം നേരിടേണ്ടി വന്നത്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :