യുഎസ് ഓപ്പണ്‍: വനിത സിംഗിള്‍സ് കിരീടം പെന്നേറ്റക്ക്

ന്യൂയോര്‍ക്ക്| JOYS JOY| Last Modified ഞായര്‍, 13 സെപ്‌റ്റംബര്‍ 2015 (09:34 IST)
യു എസ് ഓപ്പണ്‍ വനിത സിംഗിള്‍സ് കിരീടം ഫ്‌ളാവിയ പെന്നേറ്റക്ക്. ഇതോടെ, യു എസ് ഓപ്പണ്‍ നേടുന്ന ആദ്യ ഇറ്റലിക്കാരിയാകാന്‍ 33കാരിയായ പെന്നേറ്റയ്ക്ക് കഴിഞ്ഞു. നാട്ടുകാരിയായ റോബര്‍ട്ട വിന്‍ചിയെ ആണ് ഫൈനലില്‍ പരാജയപ്പെടുത്തിയത്.

സെമിയില്‍ സെറീന വില്യംസിനെ അട്ടിമറിച്ചെത്തിയ വിന്‍ചിക്ക് പക്ഷേ, ആ പോരാട്ടവീര്യം ഫൈനലില്‍ തുടരാന്‍ കഴിഞ്ഞില്ല. നേരിട്ടുള്ള സെറ്റുകള്‍ക്ക് വിന്‍ചിയെ തോല്പിച്ചാണ് പെന്നേറ്റ കിരീടത്തില്‍ മുത്തമിട്ടത്.
സ്‌കോര്‍ 7-6, 6-2.

യു എസ് ഓപ്പണ്‍ സ്വന്തമാക്കിയ പെന്നേറ്റ കിരീട നേട്ടത്തിന് ശേഷം വിരമിക്കല്‍ തീരുമാനവും പ്രഖ്യാപിച്ചു.
വിരമിക്കാന്‍ ഇതിലും നല്ലൊരവസരം കിട്ടില്ലെന്ന് പറഞ്ഞ അവര്‍ തീരുമാനം നേരത്തെ തന്നെ എടുത്തിരുന്നതാണെന്നും പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :