ടെറി ഫെലാന്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യകോച്ചാകും

കൊച്ചി| JOYS JOY| Last Updated: ഞായര്‍, 1 നവം‌ബര്‍ 2015 (16:25 IST)
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പ്രതീക്ഷ നഷ്‌ടപ്പെട്ട്, പരാജയത്തിന്റെ പടുകുഴിയില്‍ പതറിനില്‍ക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ടീമിന് പുതിയ കോച്ച്. ടെറി ഫെലാന്‍ ആയിരിക്കും കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ കോച്ച്.

നിലവില്‍ ടീമിന്റെ ടെക്‌നിക്കല്‍ ഡയറക്‌ടര്‍ ആയ ഫെലാന്‍ മുഖ്യകോച്ചായി ആയിരിക്കും നിയമിതനാകുക.
1994 ലോകകപ്പ് കളിച്ച അയര്‍ലന്‍ഡ് താരമാണ് ടെറി ഫെലാന്‍.

മത്സരങ്ങളില്‍ കേരള ബ്ലാസ്റ്റേഴ്സ് ടീം തുടര്‍ച്ചയായി പരാജയപ്പെട്ടതിനെ തുടര്‍ന്ന് ടീമിന്റെ കോച്ച് ആയിരുന്ന പീറ്റര്‍ ടെയ്‌ലര്‍ തല്‍സ്ഥാനം
ഒഴിഞ്ഞ് സ്വദേശത്തേക്ക് മടങ്ങിയിരുന്നു. തുടര്‍ന്ന്, സഹപരിശീലകനായ ട്രവര്‍ മോര്‍ഗന്റെ കീഴിലായിരുന്നു ബ്ലാസ്റ്റേഴ്സ് കഴിഞ്ഞദിവസം മത്സരത്തിനിറങ്ങിയത്.

ശനിയാഴ്ച ചെന്നൈയില്‍ എഫ് സിക്കെതിരെ നടന്ന മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന് സമനില മാത്രമാണ് നേടാനായത്. തുടര്‍ച്ചയായി വിജയം അകന്നു നില്‍ക്കുന്നതാണ് പുതിയ പരീക്ഷണങ്ങള്‍ക്ക് തയ്യാറാകാന്‍ ടീം മാനേജ്‌മെന്റിനെ പ്രേരിപ്പിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :