ഫോര്‍മുല വണ്‍: ലൂയിസ് ഹാമില്‍ട്ടണ്‍ വീണ്ടും ലോകചാമ്പ്യന്‍

ലൂയിസ് ഹാമില്‍ട്ടണ്‍ , അമേരിക്കന്‍ ഗ്രാന്‍ഡ് പ്രീ , സെബാസ്‌റ്റ്യന്‍ വെറ്റല്‍
ടെക്സസ്| jibin| Last Modified തിങ്കള്‍, 26 ഒക്‌ടോബര്‍ 2015 (10:02 IST)
അമേരിക്കന്‍ ഗ്രാന്‍ഡ് പ്രീയിലും ആധിപത്യം പുലര്‍ത്തിയ മേഴ്‌സിഡസ് ഡ്രൈവര്‍ ലൂയിസ് ഹാമില്‍ട്ടണ്‍ വീണ്ടും ലോകചാമ്പ്യനായി. ഡ്രൈവേഴ്സ് ചാമ്പ്യന്‍ഷിപ്പില്‍ 327 പോയിന്റുള്ള ഹാമില്‍ട്ടനു പിന്നില്‍ 251 പോയിന്റോടെ ഫെറാറിയുടെ സെബാസ്‌റ്റ്യന്‍ വെറ്റലാണ് രണ്ടാംസ്ഥാനത്താണ്.

യുഎസ് ഗ്രാന്‍ഡ് പ്രീയിലും ഹാമില്‍ട്ടണ്‍ വിജയം നേടിയതോടെയാണ് ഹാമില്‍ട്ടണ്‍ മൂന്നു ലോകകിരീടം നേടുന്ന രണ്ടാമത്തെ ബ്രിട്ടീഷുകാരനായത്. സഹഡ്രൈവര്‍ നിക്കോ റോസ്ബര്‍ഗിനു രണ്ടാമതായി ഫിനിഷ് ചെയ്യാനേ കഴിഞ്ഞുള്ളൂ. ഫെറാറിയുടെ സെബാസ്റ്യന്‍ വെറ്റലാണ് മൂന്നാമത്. 2008, 2014ലും ചാമ്പ്യനായിരുന്ന ഹാമില്‍ണ്‍.

മികച്ച ഫോമിലുള്ള ഹാമില്‍ട്ടണ് ഭീഷണിയാകാന്‍ ആരും തന്നെ ഇല്ലായിരുന്നു. വെറ്റല്‍ ഭീഷണി ഉയര്‍ത്തെന്ന് തോന്നിച്ചെങ്കിലും ഹാമില്‍ട്ടന്റെ ജയത്തിനെ ബ്രേക്കിടാന്‍ അദ്ദേഹത്തിനും കഴിഞ്ഞില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :