സോംദേവ് കളം നിറഞ്ഞു, ചെക്ക് റിപ്പ്ബ്ലിക്കിനെ ഇന്ത്യ പിടിച്ചുകെട്ടി

ന്യൂഡൽഹി| VISHNU N L| Last Modified ശനി, 19 സെപ്‌റ്റംബര്‍ 2015 (11:06 IST)
ഡേവിസ് കപ്പ് വേൾഡ് ഗ്രൂപ്പ് പ്ളേ ഓഫിൽ ചെക് റിപ്പബ്ളിക്കിനെതിരെ സമനിലപിടിച്ചു. ഇന്നലെ നടന്ന സിംഗിൾ മത്സരത്തിൽ ആദ്യത്തേതിൽ യുക്കി ഭാബ്രി തോറ്റപ്പോൾ രണ്ടാം മത്സരത്തിൽ മിന്നുന്ന പ്രകടനം പുറത്തെടുത്ത സോദേവ് ഇന്ത്യയുടെ രക്ഷയ്ക്കെത്തുകയായിരുന്നു.

ആദ്യ മത്സരത്തിൽ ചെക്കിന്റെ ലോക എണ്‍പത്തി അഞ്ചാം റാങ്കുകാരനായ ലൂക്കാസ് റസോൾ നേരിട്ടുള്ള സെറ്റുകൾക്കാണ് ഇന്ത്യയുടെ 125-ം റാങ്കുകാരനായ ഭാംബ്രിയെ തറപറ്റിച്ചത്. 1 മണിക്കൂർ 55 മിനിട്ട് നീണ്ട പോരാട്ടത്തിൽ 2-6, 1-6, 5-7 നായിരുന്നു റസോൾ ഭാംബ്രിയെ അടിയറവ് പറയിച്ചത്. തകർപ്പൻ സർവുകളും സ്ട്രോക്കുകളുമായി കളംനിറഞ്ഞ ഉയരക്കാരനായ റസോൾ ഭാംബ്രിക്ക് ഒരവസരവും നൽകാതെ മത്സരം സ്വന്തമാക്കുകയായിരുന്നു.

രണ്ടാം മത്സരത്തിൽ
ലോക റാങ്കിംഗിൽ 40 സ്ഥാനത്തുള്ള ജിറി വെസ്ളിക്കെതിരെ 7-6, 6-4, 6-7 നായിരുന്നു സോം ദേവ് മത്സരം പിടിച്ചത്. 2010 ന് ശേഷം ഡി.എൽ.ടി.എ സെന്റർ കോർട്ടിൽ ഒരു മത്സരം പോലും തോറ്റിട്ടില്ലെന്ന റെക്കാഡ് നിലനിറുത്താനും സോം ദേവിനായി, ചലഞ്ചർ കപ്പിൽ പ്രതീക്ഷയ്ക്കൊത്ത പ്രകടനം പുറത്തെടുക്കാൻ കഴിയാതെ പോയ സോംദേവ് എന്നാൽ ഡേവിസ് കപ്പിൽ രാജ്യത്തിന് നിർണായക ജയം നേടിക്കൊടുക്കുകയായിരുന്നു.

മത്സര വിജയത്തൊടെ ഇന്ത്യയും ചെക് റിപ്പബ്ലിക്കും ഒപ്പത്തിനൊപ്പമായി. ഇന്ന് നടക്കുന്ന ഡബിള്‍സ് മത്സരം നിര്‍ണായകമാകും. ഇന്ത്യയുടെ ലിയാന്റർ പെയ്സ് - രോഹൻ ബൊപ്പണ്ണ ജോഡി ചെക്കിന്റെ റാസക് സ്റ്റെഹാനയ്ക്ക് ആദ്യം പാവൽസെക്ക് സഖ്യത്തെ നേരിടും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :