വാര്‍ത്ത നിഷേധിച്ച് സൈന; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ കളിക്കും

  സൈന നെഹ്വാള്‍ , കോമണ്‍വെല്‍ത്ത് ഗെയിംസ് , ന്യൂഡല്‍ഹി
ന്യൂഡല്‍ഹി| jibin| Last Modified വെള്ളി, 18 ജൂലൈ 2014 (11:54 IST)
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്നും താന്‍ പിന്‍‌മാറിയെന്ന് വാര്‍ത്ത തള്ളി ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്വാള്‍ രംഗത്ത്. താന്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ കളിക്കുമെന്നും. ഗെയിംസിനായി പുറപ്പെട്ട ഇന്ത്യന്‍ ടീമില്‍ താന്‍ ചേരുമെന്നും സൈന വ്യക്തമാക്കി.

പരുക്കിനെ തുടര്‍ന്നാണ് അടുത്തയാഴ്ച ഗ്ലാസ്ഗോയില്‍ നടക്കുന്ന ഗെയിംസില്‍ നിന്ന് സൈന പിന്‍‌മാറിയെന്ന വാര്‍ത്ത പരന്നത്. ജൂണില്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസ് മത്സരത്തില്‍ രണ്ടുകാല്‍പ്പാദങ്ങള്‍ക്കും പരുക്കേറ്റിരുന്നു.

തുടര്‍ന്ന് പരുക്ക് ഗുരുതരമാകുമെന്നും അതിനാല്‍ തുടര്‍ന്നുള്ള കളികളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്നും വാര്‍ത്ത പരന്നിരിന്നു. ഇതുകൂടാതെ കാല്‍മുട്ടിനു പരുക്കുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :