ഗസ്സ ആക്രമണം: ചര്‍ച്ച വേണ്ടെന്ന് സുഷമ സ്വരാജ്

 സുഷമ സ്വരാജ് , ന്യൂഡല്‍ഹി , ഗസ്സ ആക്രമണം
ന്യൂഡല്‍ഹി| jibin| Last Modified ബുധന്‍, 16 ജൂലൈ 2014 (14:38 IST)
ഗസ്സയിലെ ഇസ്രായേല്‍ ആക്രമണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് ഇന്ത്യ-ഇസ്രായേല്‍ ബന്ധത്തെ ബാധിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. തുടര്‍ന്ന് ഈ വിഷയം ചര്‍ച്ച നടത്താത്തതിനാല്‍ രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം വെച്ചു. ബഹളം കനത്തതോടെ രാജ്യസഭ നിര്‍ത്തിവെക്കുകയായിരുന്നു.

ഗസ്സയിലെ ഇസ്രായേല്‍ ആക്രമണത്തെക്കുറിച്ച് ചര്‍ച്ച നടത്തി അടിയന്തര പ്രമേയം പാസാണക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ഇടത്, കോണ്‍ഗ്രസ്, ജെഡി (യു) അംഗങ്ങളാണ് വിഷയം ഇന്ന് സഭയില്‍ ഉന്നയിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചിലുണ്ടാക്കുമെന്നതിനാല്‍ ചര്‍ച്ച ആവശ്യമില്ലെന്നാണ് സുഷമ സ്വരാജ് വ്യക്തമാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :