സന്തോഷ് ട്രോഫി; സെമിപ്രതീക്ഷയുമായി കേരളം

ജലന്ധര്‍| vishnu| Last Modified ഞായര്‍, 8 മാര്‍ച്ച് 2015 (12:46 IST)
സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലെ ഗ്രൂപ് ബിയില്‍ സെമി പ്രതീക്ഷയുമായി കേരളം ഇന്ന് മൂന്നാമങ്കത്തിനിറങ്ങുന്നു. ഗുരു ഗോബിന്ദ് സിങ് സ്റ്റേഡിയത്തില്‍ വൈകീട്ട് മൂന്നിന് ഡല്‍ഹിയാണ് എതിരാളികള്‍. ആദ്യ മത്സരത്തില്‍ ഗോവയെ തോല്‍പിച്ച കേരളം രണ്ടാമങ്കത്തില്‍ നിലവിലെ ജേതാക്കളായ മിസോറമിനോട് തോറ്റിരുന്നു.

ഇന്നത്തെ മത്സരം കേരളത്തെ സംബന്ധിച്ച് നിര്‍ണായകമാണ്. പരാജയപ്പെട്ടാല്‍ സെമിപ്രതീക്ഷകള്‍ വസാനിപ്പിച്ച് മടങ്ങേണ്ടിവരും. അതേസമയം മഴ ഭീഷണി നിലനില്‍ക്കുന്നത് കേരളത്തെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ഇന്നലെ ഉച്ചക്ക് ശേഷം ഇവിടെ മഴ പെയ്തിരുന്നു. ഇന്നും മഴയുണ്ടെങ്കില്‍ സ്വതസിദ്ധമായ കളി പുറത്തെടുക്കാന്‍ കേരളത്തിനാവില്ല. എങ്കിലും ഡല്‍ഹിക്കെതിരെ ഓള്‍ഒൗട്ട് ആക്രമണം നടത്തി ജയിക്കാനാണ് കോച്ച് പി.കെ. രാജീവ് താരങ്ങളെ ഉപദേശിച്ചിരിക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :