സപ്ലൈകോ വിപണിയില്‍ നിന്ന് പിന്‍‌മാറുന്നു, ഇനി പണക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും...!

തിരുവനന്തപുരം| vishnu| Last Modified വെള്ളി, 6 മാര്‍ച്ച് 2015 (13:20 IST)
സംസ്ഥാനത്തെ പൊതുവിപണിയില്‍ പലചരക്ക്വിലയില്‍ നിയന്ത്രണം ഉണ്ടാകാനും, പൊതുജനങ്ങള്‍ക്ക് ന്യായ വില ലഭിക്കുന്നതിനുമായണ് സപ്ലൈകോ പ്രവര്‍ത്തിക്കുന്നത് എന്നാണ് വിവക്ഷ. എന്നാല്‍ കരിഞ്ചന്തയേക്കള്‍ വലിയ കൊള്ളയാണ് ഇപ്പോള്‍ സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ വഴി നടക്കുന്നത് എന്ന് പറഞ്ഞാല്‍ പലരും സമ്മതിച്ചു തരികയില്ല. എന്നാല്‍ ഇപ്പോഴിതാ പൊതുവിപണിയില്‍ അരിവില കുറയാന്‍ തുടങ്ങിയപ്പോള്‍ സപ്ലൈകോ അരി വില വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നു. കൂട്ടത്തില്‍ ധാന്യവര്‍ഗങ്ങള്‍ക്കും വില ഉയര്‍ത്തും എന്ന വാര്‍ത്തയും പുറത്തുവരുന്നു.

വിലൊഅ പൊതുവിപണിയുമായി യാതൊരു വ്യത്യാസവും ഇനി ഉണ്ടാകില്ല. അങ്ങനെയാണെങ്കില്‍ പിന്നെ എന്തിനാണ് സപ്ലൈകോയില്‍നിന്ന് സാധനങ്ങള്‍ വാങ്ങുന്നത് എന്ന് ചോദിക്കരുത്. അതിന് ഉത്തരം ലഭിക്കില്ല. ഒരു കിലോ അരിക്ക് പൊതുവിപണിയില്‍ അഞ്ചു മുതല്‍ മൂന്നു രൂപ വരെ വില കുറഞ്ഞിട്ടുണ്ട്. എന്നാല്‍ അരി വില പൊതുവിപണിക്ക് തുല്യമാക്കുന്നതിന്റെ ഭാഗമായി സപ്ലൈകോ വില ഉയര്‍ത്തുകയാണ് ചെയ്യുന്നത്. റേഷന്‍ കാര്‍ഡ് കാണിച്ചാല്‍ റേഷന്‍ കടയില്‍നിന്ന് 9 രൂപക്ക് ലഭിക്കുന്ന അരിയാണ് സപ്ലൈകോയില്‍ 25 രൂപക്ക് നല്‍കുന്നത്. രണ്ടുസംവിധാനങ്ങളും വിലക്കയറ്റം നിയന്ത്രിക്കാനുള്ള സര്‍ക്കാറിന്റെ പൊതുമേഖലാ സംരംഭമാണ്. രണ്ടിടത്തും കാര്‍ഡ് കാണിച്ചാലേ അരി ലഭിക്കൂ എന്നുമുണ്ട്. എന്നാല്‍ വിലയിലെ ഈ കൊള്ളയടി മാത്രം മാറ്റില്ല.

അരി കൂടാതെ 14 സബ്‌സിഡി ഉല്‍പ്പന്നങ്ങളില്‍ 12 എണ്ണത്തിന്റെ വില ഏപ്രില്‍ മുതല്‍ വര്‍ദ്ധിക്കും. ധാന്യവര്‍ഗങ്ങള്‍ക്ക് ഒരു രൂപ മുതല്‍ 16 രൂപ വരെ വില വര്‍ദ്ധനയുണ്ടാവും.നേരത്തെ സബ്‌സിഡി നല്‍കിയിരുന്ന വെളിച്ചെണ്ണക്ക് ഇപ്പോള്‍ പൊതുവിപണിയിലേക്കാള്‍ കൂടിയ വില നല്‍കേണ്ട അവസ്ഥയാണ് സപ്ലൈകോയില്‍. പുതിയ വില വര്‍ദ്ധന വരുന്നതോടെ ഭൂരിഭാഗം സാധനങ്ങള്‍ക്കും സപ്ലൈകോയില്‍ പൊതുവിപണിയെ പോലെയാകും വില. ഇപ്പോള്‍ തന്നെ രണ്ടാം തരം ചെറുപയറിന് പൊതുവിപണിയില്‍ സപ്ലൈകോയില്‍ ഉള്ളതിനെക്കാള്‍ കുറഞ്ഞ വിലക്ക് ലഭിക്കും. വിലവര്‍ധനവ് കൊണ്ടുവരുന്നതിനായി സാധനങ്ങള്‍ വന്‍‌കിട കമ്പനികളുടേതാണ് ഇപ്പോള്‍ സപ്ലൈകോ വില്‍ക്കുന്നത്.

പൊതു വിപണിയില്‍ സാധാരണ കമ്പനി വെളിച്ചെണ്ണകള്‍ ലഭിക്കുമ്പോള്‍ ചില ഉയര്‍ന്ന കമ്പനിവിലയുള്ള വെളിച്ചെണ്ണ മാത്രമേ സപ്ലൈകോയില്‍ ഇപ്പോള്‍ ലഭിക്കൂ. മറ്റ് ധാന്യങ്ങളുടെയും പലചരക്കുകളുടെയും കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ. സാധാരനക്കാര്‍ക്ക് വേണ്ട് സ്ഥസപിച്ച സംവിധാനത്തില്‍; നിന്ന് ഫലത്തില്‍ അവര്‍ പുറത്താകുകയാണ് ഇതിലൂടെ. വിലവര്‍ധനവ് വരുന്നതോടെ ഭൂരിഭാഗം ആളുകളും പൊതുവിപണിയില്‍; നിന്ന് സാധനങ്ങള്‍ വാങ്ങും. സപ്ലൈകോയെ ഒന്നാം കിട സൂപ്പര്‍മാര്‍ക്കറ്റ് ആക്കാനുള്ള ശ്രമങ്ങളാണ് അണിയറയില്‍ നടക്കുന്നത്. നാളെ പണക്കാര്‍ക്ക് മാത്രം കയറി ചെന്ന് കുത്തക കമ്പനി ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുള്ള തന്ത്രമാണ് നടക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :