വിവാഹം കഠിനമാണ്, വിവാഹമോചനവും: അഭ്യൂഹങ്ങൾക്കിടെ ഇൻസ്റ്റഗ്രാം പോസ്റ്റുമായി സാനിയ മിർസ

അഭിറാം മനോഹർ| Last Modified ബുധന്‍, 17 ജനുവരി 2024 (18:06 IST)
ഭര്‍ത്താവും പാക് ക്രിക്കറ്ററുമായ ശുഹൈബ് മാലിക്കുമായി വേര്‍പിരിയുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ ചര്‍ച്ചയായി മുന്‍ ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുടെ പുതിയ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി. വിവാഹം കഠിനമാണ്, വിവാഹമോചനവും. നിങ്ങളുടേത് തിരെഞ്ഞെടുക്കുക എന്ന് തുടങ്ങുന്ന ഒരു ക്വാട്ടാണ് സാനിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. 2010ല്‍ വിവാഹിതരായ ഇരുവരും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ 2022ലാണ് പുറത്തുവന്നത്. ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങളും വിവാഹമോചനം പരിഗണനയിലാണെന്നും വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഇരുവരും ഈ ആരോപണങ്ങള്‍ നിഷേധിക്കുകയായിരുന്നു

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് നീണ്ട 20 വര്‍ഷക്കാലത്തെ ടെന്നീസ് കരിയര്‍ സാനിയ അവസാനിപ്പിച്ചത്. ഇതിന് ശേഷം താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പല പോസ്റ്റുകളും വേര്‍പിരിയലിന്റെ സൂചന നല്‍കുന്നതായിരുന്നു. അത്തരം ചര്‍ച്ചകള്‍ സജീവമാക്കുന്നതാണ് സാനിയ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന സ്‌റ്റോറിയും ജീവിതം ഒരിക്കലും എളുപ്പമല്ല. അതെപ്പോഴും കഠിനമായിരിക്കും. എന്നാല്‍ നമുക്ക് എന്ത് വേണമെന്ന് തിരെഞ്ഞെടുക്കാന്‍ അവസരമുണ്ട്. വിവേകത്തോടെ തിരെഞ്ഞെടുക്കാം ഇങ്ങനെയാണ് സാനിയയുടെ സ്‌റ്റോറി അവസാനിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :