കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 17 ജനുവരി 2024 (11:26 IST)
സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷ് വിവാഹിതയായി. ശ്രേയസ് മോഹനാണ് വരന്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ഉടനീളം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ പങ്കെടുത്തു. ഏറെക്കാലത്തിനുശേഷം നടന്ന കുടുംബത്തിലെ വിവാഹത്തെക്കുറിച്ച് നടനും ഭാഗ്യയുടെ സഹോദരനുമായ ഗോകുല്‍ സുരേഷ് പറയുന്നു.
വിവാഹം ഭംഗിയായി പൂര്‍ത്തിയാക്കണം എന്നതാണ് തന്റെ കടമയെന്ന് ഗോകുല്‍ പറയുന്നു.അനുജത്തി വേറൊരു വീട്ടില്‍ പോകുന്നു എന്നൊരു വിഷമം ഒന്നും ഇല്ലെന്നും ശ്രേയസിനെ വളരെക്കാലമായി അറിയാം അദ്ദേഹത്തിന്റെ കുടുംബത്തെയും അറിയാമെന്നും ഗോകുല്‍ സുരേഷ് പറയുന്നു.
'ഏറെക്കാലത്തിനു ശേഷം കുടുംബത്തില്‍ ഒരു കല്യാണം വരുന്നതാണ്. അത് ഭംഗിയായി പൂര്‍ത്തിയാക്കണം എന്നതാണ് മൂത്ത മകനും ജ്യേഷ്ഠനും ആയ എന്റെ കടമ. അനുജത്തി വേറൊരു വീട്ടില്‍ പോകുന്നു എന്നൊരു വിഷമം ഒന്നും ഇല്ല. ശ്രേയസിനെ വളരെക്കാലമായി അറിയാം അദ്ദേഹത്തിന്റെ കുടുംബത്തെയും അറിയാം
അതുകൊണ്ട് അവള്‍ പോകുന്നത് അപരിചിതമായ ഒരു വീട്ടിലേക്കല്ല. അത്തരത്തില്‍ ഒരു ടെന്‍ഷന്‍ ഇല്ല. കുടുംബത്തില്‍ ഒരു മകന്‍ കൂടി വരുന്നു എന്നാണ് ഞങ്ങള്‍ കരുതുന്നത്. ഒരു നല്ല കാര്യം നടക്കുന്നതിന്റെ സന്തോഷമാണ് എല്ലാവര്‍ക്കും',-ഗോകുല്‍ സുരേഷ് പറഞ്ഞു.
മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെയാണ് ഗോകുല്‍ സുരേഷ് മനസ്സ് തുറന്നത്.