കാല്‍മുട്ടിന് പരുക്ക്: ടെന്നിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ റിയോ ഒളിമ്പിക്‌സിനില്ല

കാല്‍മുട്ടിനേറ്റ പരുക്കിനെ തുടര്‍ന്ന് ടെന്നിസ് ഇതിഹാസ താരം റോജര്‍ ഫെഡറര്‍ റിയോ ഒളിമ്പിക്‌സില്‍ നിന്ന് പിന്‍വാങ്ങി

paris, tennis, rio olympics, Roger Federer പാരീസ്, ടെന്നിസ്, റിയോ ഒളിമ്പിക്‌സ്, റോജര്‍ ഫെഡറര്‍
സജിത്ത്| Last Modified ബുധന്‍, 27 ജൂലൈ 2016 (17:11 IST)
കാല്‍മുട്ടിനേറ്റ പരുക്കിനെ തുടര്‍ന്ന് ടെന്നിസ് ഇതിഹാസ താരം റോജര്‍ ഫെഡറര്‍ റിയോ ഒളിമ്പിക്‌സില്‍ നിന്ന് പിന്‍വാങ്ങി. ഇതോടെ ഒരു ഒളിമ്പിക്‌സ് സ്വര്‍ണമെന്ന നേട്ടത്തിനായുള്ള ഫെഡററുടെ കാത്തിരിപ്പ് ഇനിയും നീളാനാണ് സാധ്യത.

തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ഈ വര്‍ഷം ഇനി കളിക്കളത്തിലേക്ക് ഇല്ലെന്ന് ഫെഡറര്‍ വ്യക്തമാക്കിയത്.
സ്വപ്‌നസമാനമായ ടെന്നീസ് കരിയറില്‍ ഫെഡറര്‍ക്ക് ഇതുവരെ ഒളിമ്പിക്‌സ് സ്വര്‍ണം നേടാന്‍ കഴിഞ്ഞിട്ടില്ല. 2012 ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഫൈനലില്‍ എത്തിയെങ്കിലും ആന്റി മറെയോട് തോറ്റിരുന്നു.

ഈ വര്‍ഷം ഫെബ്രുവരിയില്‍ കാല്‍മുട്ടിലെ ശസ്ത്രക്രിയയെ തുടര്‍ന്ന് ഫ്രഞ്ച് ഓപ്പണില്‍ നിന്നും ഫെഡറര്‍ വിട്ടു നിന്നിരുന്നു. സ്വിറ്റ്‌സര്‍ലന്റിനെ പ്രതിനിധീകരിച്ച് മത്സരിക്കാന്‍ കഴിയാത്തതില്‍ കടുത്ത നിരാശയുണ്ടെന്നും ഈ വര്‍ഷം വിശ്രമത്തിനായി മാറ്റിവെക്കേണ്ട സാഹചര്യമാണെന്നും ഫെഡറര്‍ വ്യക്തമാക്കി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :