റിയോയില്‍ നിന്ന് മടങ്ങിയെത്തിയവര്‍ക്ക് സിക വൈറസ് ബാധിച്ചതായി സംശയം; സുധാ സിംഗിനെയും മലയാളി താരത്തിനെയും പരിശോധകള്‍ക്ക് വിധേയമാക്കിയെന്ന് റിപ്പോര്‍ട്ട്

സുധാ സിംഗിനൊപ്പം മുറി പങ്കിട്ട രണ്ടു അത്‌ലറ്റുകളില്‍ സിക വൈറസ് എന്ന് റിപ്പോര്‍ട്ട്

  rio olympics, zika virus , rio , brazil , sudha singh , health , റിയോ ഒളിമ്പിക്‍സ് , റിയോ , ബ്രസീല്‍ , സിക് വൈറസ് , സിക
ന്യൂഡല്‍ഹി| jibin| Last Modified തിങ്കള്‍, 22 ഓഗസ്റ്റ് 2016 (15:39 IST)
റിയോ ഒളിമ്പിക്‍സില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ മലയാളി അത്‌ലറ്റുകള്‍ അടക്കം ചില ഇന്ത്യന്‍ താരങ്ങള്‍ക്ക് വൈറസ് ബാധിച്ചതായി സംശയം. ഗുരുതര രോഗലക്ഷണങ്ങള്‍ ബാധിച്ച സ്‌റ്റീപ്പിള്‍ ചേസ് താരം സുധാ സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുധയ്‌ക്കൊപ്പം റിയോയില്‍ മുറി പങ്കിട്ട മലയാളി അത്‌ലറ്റുകളിലും വൈറസ് ബാധിച്ചതായി സംശയമുണ്ട്.

സുധാ സിംഗിനൊപ്പം മുറി പങ്കിട്ട രണ്ടു അത്‌ലറ്റുകളിലും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിലൊരാള്‍ മലയാളി താരമാണ്. ഇവരെയും പരിശോധനയ്‌ക്ക് വിധേയമാക്കിയിട്ടുണ്ട്. മലേറിയ, ഡങ്കു, എന്നിവയ്‌ക്ക് ചികിത്സ നടത്തിയെങ്കിലുമ്ം ഫലപ്രദമാകാത്തതിനാല്‍ സിക് വൈറസ് പരിശോധനയ്‌ക്ക് വിധേയമാക്കുകയായിരുന്നു.

ബ്രസീലില്‍ എത്തിയ ചില വിദേശ താരങ്ങളില്‍ സിക വൈറസ് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് റിയോയില്‍ നിന്ന് മടങ്ങിയെത്തിയ അത്‌‌ലറ്റിക്‍സ് താരങ്ങളില്‍ ചിലര്‍ക്ക് സിക വൈറസ് ബാധിച്ചതായുള്ള ലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഇതിനാല്‍ തിരിച്ചെത്തിയവരില്‍ പലരെയും പരിശോധനകള്‍ക്ക് വിധേയമാക്കിയേക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :