സിന്ധു സൂപ്പർ സ്റ്റാർ; സിന്ധുവും ഗോപീചന്ദും യഥാർത്ഥ ചാമ്പ്യാന്മാരെന്ന് സാക്ഷി

സിന്ധുവും ഗോപീചന്ദും യഥാര്‍ത്ഥ ചാമ്പ്യന്‍മാരാണെന്ന് സാക്ഷി

റിയോ| aparna shaji| Last Modified തിങ്കള്‍, 22 ഓഗസ്റ്റ് 2016 (08:21 IST)
സൂപ്പർ സ്റ്റാർ ആയ സിന്ധുവിനെ കാണാനായി താൻ ഓടിയെത്തുകയായിരുന്നുവെന്ന് ഗുസ്തി താരം സാക്ഷി മാലിക്. ഗോപീചന്ദും സിന്ധുവും യഥാര്‍ത്ഥ ചാമ്പ്യന്‍മാരാണെന്നായിരുന്നു ഫോട്ടോക്ക് താഴെ സാക്ഷിയുടെ കമന്റ്. തന്റെ ട്വിറ്ററില്‍ സിന്ധുവിനും ഗോപീചന്ദിനുമൊപ്പമുള്ള
ഫോട്ടോ പങ്കുവെച്ചാണ് സാക്ഷി പറഞ്ഞത്.

സിന്ധുവിന്റെ വെള്ളി മെഡൽ നേട്ടത്തിന് ശേഷം സിന്ധുവിനെ കാണാൻ എത്തുകയായിരുന്നു സാക്ഷി. റിയോ ഒളിമ്പിക്സിന് കൊടിയിറങ്ങി. റിയോ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഗുസ്തി താരം സാക്ഷി മാലിക് സമാപന ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തും. ഇന്ത്യക്കായി റിയോ ഒളിമ്പിക്‌സില്‍ ആദ്യ മെഡല്‍ നേടിയത് സാക്ഷിയാണ്. ഒളിമ്പിക്‌സ് മെഡല്‍ നേടിയ സാക്ഷി മാലികിന് രാജ്യത്തിന്റെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരംപ്രഖ്യാപിച്ചിട്ടുണ്ട്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :