വമ്പന്‍ ഫൈനലുകളിലെ തുടര്‍ച്ചയായ തോല്‍‌വികള്‍; സിന്ധുവിന് ഉപദേശവുമായി മാരിന്‍ രംഗത്ത്

വമ്പന്‍ ഫൈനലുകളിലെ തുടര്‍ച്ചയായ തോല്‍‌വികള്‍; സിന്ധുവിന് ഉപദേശവുമായി മാരിന്‍ രംഗത്ത്

 pv sindhu , carolina marin , പിവി സുന്ധു , കരോളിനാ മാരിന്‍ , ബാഡ്‌മിന്റണ്‍
ന്യൂഡല്‍ഹി| jibin| Last Modified ചൊവ്വ, 28 ഓഗസ്റ്റ് 2018 (18:52 IST)
വമ്പന്‍ ഫൈനലുകളില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന പിവി സുന്ധുവിന് പിന്തുണയുമായി കരോളിനാ മാരിന്‍ രംഗത്ത്. ഏഷ്യന്‍ ഗെയിംസ് ഫൈനലിലും ഇന്ത്യന്‍ താരം പരാജയപ്പെട്ടതോടെയാണ് സ്‌പെയിന്‍ താരം രംഗത്തുവന്നത്.

“ സിന്ധുവിന് എന്റെ പിന്തുണയുണ്ട്. ഒളിമ്പിക്‍സ് മെഡലടക്കമുള്ള അര്‍ഹതപ്പെട്ട എല്ലാ നേട്ടങ്ങളും നിന്നെ തേടിയെത്തും. അതിനായി എല്ലാ ശക്തിയും നേരുന്നു “- എന്നും കരോളിന വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി.

“ എന്റെ അടുത്ത സുഹൃത്താണ് സിന്ധു. ഒളിമ്പിക്‍സിനു ശേഷമാണ് ഞങ്ങളുടെ ബന്ധം ദൃഡമായത്. കോര്‍ട്ടിന് പുറത്തുവച്ചു കാണുമ്പോള്‍ പരസ്‌പരം ആലിംഗനം ചെയ്യുകയും പല കാര്യങ്ങളും സംസാരിക്കുകയും ചെയ്യാറുണ്ട്“ - എന്നും കരോളിന പറഞ്ഞു.

ഏഷ്യന്‍ ഗെയിംസ് ഫൈനലിലടക്കം സിന്ധു തുടര്‍ച്ചയായി പരാജയം രുചിക്കുകയാണ്. ഫൈനലില്‍ തായ്പേയുടെ തായി സു യിംഗിനുവാണ് സിന്ധുവിനെ തോല്‍പിച്ചത്.

റിയോ ഒളിമ്പിക്‍സ് 2016 , ഹോങ്കോങ് ഓപ്പൺ 2016, ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ് 2017, ഹോങ്കോങ് ഓപ്പൺ 2017, ലോക ബാഡ്മിന്റൻ സൂപ്പർ സീരിസ് 2017, ദുബായ് സൂപ്പർ സീരിസ് 2017, ഇന്ത്യ ഓപ്പൺ സൂപ്പർ സീരിസ് 2018, കോമൺവെൽത്ത് ഗെയിംസ് 2018, തായ്‌ലൻ‍ഡ് ഓപ്പൺ 2018, ലോക ബാഡ്മിന്റൻ ചാമ്പ്യൻഷിപ് 2018, ഏഷ്യൻ ഗെയിംസ് 2018 എന്നിവയിലെല്ലാം പരാജയപ്പെടാനായിരുന്നു സിന്ധുവിന്റെ വിധി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :