പോർഷെ ഗ്രാന്റ് പ്രിക്സ്: സാനിയ-മാർട്ടിന സഖ്യം ആദ്യ റൗണ്ടിൽ പുറത്ത്

    പോർഷെ ഗ്രാന്റ് പ്രിക്സ് , സാനിയാ മിർസ , മാർട്ടിന ഹിംഗിസ്
സ്റ്റഡ്ഗാർട്ട്| jibin| Last Modified വെള്ളി, 24 ഏപ്രില്‍ 2015 (10:36 IST)
ലോക ഒന്നാം നമ്പര്‍ വനിതാ ഡബിൾ സഖ്യമായ സാനിയാ മിർസയും മാർട്ടിന ഹിംഗിസ് സഖ്യത്തിന് വന്‍ തിരിച്ചടി. പോർഷെ ഗ്രാന്റ് പ്രിക്സ് ആദ്യ റൗണ്ടിൽ സഖ്യം പെട്രാ മാർടിക്-സ്റ്റിഫേൻ വോഗ്ട സഖ്യത്തോട് തോറ്റ് പുറത്താകുകയായിരുന്നു. 6-3,​6-3 എന്ന സ്കോറിനായിരുന്നു മാർടിക്-വോഗ്ട സഖ്യത്തിന്റെ തകര്‍പ്പന്‍ ജയം. ഇതോടെ ഒന്നാം സ്ഥാനത്ത് നിലനില്‍ക്കാനുള്ള ഇന്ത്യ-സ്വിസ് സഖ്യത്തിന്റെ നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്.

സമീപ കാല ചാന്പ്യൻഷിപ്പുകളിൽ അടിക്കടി കിരീടം സ്വന്തമാക്കിയ സാനിയാ-ഹിംഗിസ് കൂട്ടികെട്ടിന്റെ ആദ്യ ദയനീയ പരാജയമായിരുന്നു ഇത്. പരിക്കിന്റെ പിടിയിലാണ് ഹിംഗിസ് മത്സരത്തിനിറങ്ങിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :