ക്രിസ്‌റ്റ്യാനോയ്ക്ക് പരുക്ക്; പോര്‍ച്ചുഗല്‍ നിരാശയില്‍

ന്യൂജേഴ്‌സി(അമേരിക്ക)| jibin| Last Updated: വ്യാഴം, 5 ജൂണ്‍ 2014 (16:51 IST)
പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ ലോകകപ്പില്‍ കളിക്കാനുള്ള സാധ്യതകള്‍ കുറവാണെന്ന്‌ റിപ്പോര്‍ട്ട്‌. കാലിനേറ്റ പരുക്ക്‌ കാരണമാണ് ക്രിസ്‌റ്റ്യാനോ ലോകകപ്പില്‍ നിന്ന് മാറിനില്‍ക്കാനുള്ള കാരണമായി കാണുന്നത്. പരുക്ക് ഗുരുതരമാണെന്നാണ് ടീം വൃത്തങ്ങളില്‍ നിന്നുള്ള സൂചന.

ലോക ഫുട്‌ബോളറായ ക്രിസ്‌റ്റ്യാനോയ്‌ക്ക് ചാമ്പ്യന്‍സ്‌ ലീഗിനിടെയാണ്‌ പരുക്കേറ്റത്‌. ഇടതുകാലിന്റെ തുടയിലാണ്‌ ക്രിസ്‌റ്റ്യാനോയുടെ പരുക്ക്‌. ക്ഷതം പൂര്‍ണ്ണമായി ഭേദമാകാതെ കളിക്കുന്നത്‌ നാഡികള്‍ക്ക്‌ ബലക്ഷയം ഉണ്ടാക്കുമെന്നാണ്‌ വിദഗ്‌ദ്ധരുടെ അഭിപ്രായം.

ഇത്‌ ക്രിസ്‌റ്റ്യാനോയുടെ കരിയറിനെ ബാധിക്കുമെന്നതാണ്‌ താരത്തിന്റെ ലോകകപ്പ്‌ സാധ്യതകള്‍ അനിശ്‌ചിതത്വത്തിലാകുന്നത്‌. ഈ വാര്‍ത്തകള്‍ പരന്നതോടെ ഫുട്‌ബോള്‍ ആരാധകര്‍ നിരാശരായിരിക്കുകയാണ്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :