ഗോളടിയില്‍ ക്രിസ്റ്റിയാനോ മുന്നില്‍

മ്യൂണിക്ക്| jibin| Last Modified ബുധന്‍, 30 ഏപ്രില്‍ 2014 (16:13 IST)
ലയണല്‍ മെസിയെ മറികടന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ചാമ്പ്യന്‍സ് ലീഗില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡാണ് ക്രിസ്റ്റിയാനോ കൈവരിച്ചത്.

ലയണല്‍ മെസിയുടെയും ജോസ് അല്‍താഫിനിയുടെയും പേരിലുണ്ടായിരുന്ന 14 ഗോളെന്ന റെക്കോര്‍ഡാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് മുന്നില്‍ തകര്‍ന്നു വീണത്.

ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ ഇരട്ട ഗോള്‍ നേടി ടീമിനെ ഫൈനലില്‍ എത്തിച്ചതോടെയാണ് പുതിയ റെക്കോര്‍ഡ് റൊണാള്‍ഡോ കുറിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :