ഷൂമാക്കര്‍ ജീവനു വേണ്ടിയുള്ള പോരാട്ടത്തില്‍; കുടുംബം പ്രാര്‍ഥനയില്‍!

മൈക്കിള്‍ ഷൂമാക്കര്‍ , ഫോര്‍മുല വണ്‍ , സ്‌കീംയിംഗ് , ആല്‍പ്‌സ് പര്‍വത നിര
jibin| Last Updated: ചൊവ്വ, 3 നവം‌ബര്‍ 2015 (13:43 IST)
സ്വിറ്റസര്‍ലന്‍ഡ്: ഏഴു തവണ ഫോര്‍മുല വണ്‍ ലോകചാമ്പ്യനായ കാര്‍ റേസിംഗ് ഇതിഹാസം മൈക്കിള്‍ ഷൂമാക്കര്‍ ജീവനു വേണ്ടിയുള്ള പോരാട്ടത്തിലാണെന്ന് റിപ്പോര്‍ട്ട്. ശരീരഭാരം കുറഞ്ഞ അദ്ദേഹം വീല്‍ചെയറില്‍ ജീവിതം തള്ളിനീക്കുകയാണെന്നുമാണ് ഇതിഹാസത്തിന്റെ സുഹൃത്തുമായ ഴാന്‍ ടോഡ്റ്റ് വ്യക്തമാക്കി.

ഷൂമാക്കറുടെ ആരാധകരും കുടുംബവും പ്രാര്‍ഥനയിലാണ്. ഏറ്റവും മികച്ച ചികിത്സയാണ് അദ്ദേഹത്തിന് നല്‍കുന്നത്. അപകടത്തിനു ശേഷം ആറ് മാസം അബോധാവസ്ഥയിലായിരുന്നതും തുടര്‍ന്ന് ശക്തമായ ചികിത്സ നടന്നതുമാണ് അദ്ദേഹത്തിന്റെ ശരീരഭാരം കുറയാന്‍ കാരണമായതെന്നും ഴാന്‍ പറയുന്നു. രണ്ട് വര്‍ഷത്തെ ചികിത്സ കൊണ്ട് ആരോഗ്യനിലയില്‍ കുറെ ഭേദം വന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫ്രഞ്ച് ആല്‍പ്‌സിലെ റിസോര്‍ട്ടില്‍ വെച്ച് 2013 ഡിസംബര്‍ 29നാണ് ഷൂമാക്കര്‍ സ്‌കീംയിംഗിനിടെ വീണത്. തുടര്‍ന്ന് തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് കോമ സ്‌റ്റേജിലാവുകയായിരുന്നു. ഏഴുതവണ ലോകജേതാവായ ഷൂമാക്കര്‍ 2012 നവംബര്‍ 25ന് ബ്രസീലിയന്‍ ഗ്രാന്‍ഡ്പ്രീയോട്കൂടി ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തോടെയാണ് വിരമിച്ചത്.
അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ നേരിയ ഉണ്ടായിരുന്നുവെങ്കിലും സംസാരിക്കാനോ നടക്കാനോ സാധിച്ചിട്ടില്ല.

ഷൂമാക്കറിന്റെ ചികിത്സയ്‌ക്ക് ഒരാഴ്‌ചയില്‍ വേണ്ടിവരുന്നത് ഒരു കോടി രൂപയോളമാണ്‌. ഈ സാഹചര്യത്തിലാണ് സ്വകാര്യ വിമാനവും അവധിക്കാല വസതിയും വിറ്റെന്ന് നെരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തുടര്‍ന്നുള്ള ചികിത്സയ്‌ക്കായി ഫ്രാന്‍സിലുള്ള വില്ലയും ഉടന്‍ വില്‍ക്കുമെന്നാണ്‌ സൂചന. 2.5 കോടി യൂറോയ്‌ക്ക് വിമാനം വിറ്റു എന്നാണ്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. എന്നാല്‍ അവധികാല വസതിയുടെ വില രേഖപ്പെടുത്തിയിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :