റാങ്കിംഗ് : സെറീന ഒന്നാമത്, ഷറപ്പോവ രണ്ടാമത്

റോം| jibin| Last Updated: ചൊവ്വ, 19 മെയ് 2015 (11:06 IST)
റഷ്യയുടെ മരിയ ഷറപ്പോവ വനിത ടെന്നീസ് റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്ത്. ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നീസിലെ ജയത്തോടെയാണ് എട്ടാം സ്ഥാനത്ത് നിന്ന് റഷ്യന്‍ സുന്ദരി രണ്ടാമത് എത്തിയത്. അമേരിക്കയുടെ സെറീന വില്യംസ് 9,361 പോയന്റോടെ ഒന്നാം റാങ്ക് നിലനിര്‍ത്തി.

റുമാനിയയുടെ സിമോണ ഹാലപ്പാണ് മൂന്നാം റാങ്കുകാരി. ചെക്ക് റിപ്പബ്ലിക്കിന്റെ പെട്രോ ക്വിറ്റോവ നാലാം സ്ഥാനത്തും ഡെന്‍മാര്‍ക്കിന്റെ കരോലിന്‍ വോസ്‌നിയാസ്‌കി അഞ്ചാമതുമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :