ഫിഫയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ മറഡോണയും രംഗത്ത്

സൂറിച്ച്‌| VISHNU N L| Last Modified ചൊവ്വ, 23 ജൂണ്‍ 2015 (12:15 IST)
ലോക ഫുട്‌ബോള്‍ ഫെഡറേഷനായി ഫിഫയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡിയേഗോ മറഡോണ രംഗത്ത്. നിലവിലെ പ്രസിഡന്റായ സെപ്‌ ബ്ലാറ്റര്‍ കലാവധി തീര്‍ന്ന്‌ പിന്മാറുന്നതോടെ ഒഴിവ്‌ വരുന്ന മുറയ്ക്ക് മറഡൊണ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്നാണ് മരഡോണ ആരാധകരെ അറിയിച്ചിരിക്കുന്നത്.

ഫിഫയുടെ പ്രസിഡന്റ്‌ സ്‌ഥാനത്തേക്ക്‌ മത്സരിക്കുമെന്ന വാര്‍ത്ത അര്‍ജന്റീനയുടെ മുന്‍ പരിശീലകനും താരവുമായിരുന്ന മറഡോണ സുഹൃത്തുവഴിയാണ്‌ ആരാധകരുമായി പങ്കുവച്ചത്‌. മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ വിക്‌ടര്‍ ഹ്യൂഗോ മൊറാസാണ്‌ വാര്‍ത്ത പുറത്തുവിട്ടത്‌. ഫിഫയുടെ തലപ്പത്തേക്ക്‌ മത്സരിക്കുമെന്ന വാര്‍ത്ത ലോകത്തെ അറിയിക്കാന്‍ മറഡോണ തന്നെ ചുമതലപ്പെടുത്തുകയായിരുന്നു എന്നും അദ്ദേഹം തന്റെ ട്വീറ്റില്‍ വ്യക്‌തമാക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :