ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്: സിറ്റിയുടെ കിരീട മോഹങ്ങള്‍ക്ക് തിരിച്ചടി

ലണ്ടന്‍| Last Modified ബുധന്‍, 8 ഏപ്രില്‍ 2015 (11:16 IST)
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ നിലവിലെ ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയ്ക്ക് തോല്‍വി. ക്രിസ്റ്റല്‍ പാലസ് 2-1ന് സിറ്റിയെ തകര്‍ത്തത്.ഗ്ലെന്‍ മുറേയും ജാസണ്‍ പഞ്ചിയോണുമാണ് ക്രിസ്റ്റല്‍ പാലസിനായി ഗോളുകള്‍ നേടിയത്. യായാ ടൗറേയാണ് സിറ്റിയുടെ ആശ്വാസ ഗോള്‍ നേടിയത്.

ക്രിസ്റ്റല്‍ പാലസില്‍ നിന്ന് പരാജയമേറ്റുവാങ്ങിയതോടെ സിറ്റിയുടെ കിരീടമോഹങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. ഇതോടെ പോയിന്റ് പട്ടികയില്‍ സിറ്റി ഏറെ പിന്നോട്ടുപോയി. 31 കളിയില്‍നിന്ന് 61 പോയിന്റുമായി സിറ്റി നാലാം സ്ഥാനത്താണ് നിലവിലുള്ളത്. ചെല്‍സിയാണ് 70 പോയിന്റുമായി ഒന്നാമത്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :