മാഡ്രിഡ് ഓപ്പണ്‍ ടെന്നീസിലും നഡാല്‍

മാഡ്രിഡ്| jibin| Last Modified ചൊവ്വ, 13 മെയ് 2014 (10:51 IST)
റാഫേല്‍ നഡാല്‍ മാഡ്രിഡ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് ചാമ്പ്യന്‍. ഞായറാഴ്ച നടന്ന ഫൈനലില്‍ പരിക്കിനെത്തുടര്‍ന്ന് ജപ്പാന്റെ പത്താംനമ്പര്‍താരം കെയി നിഷിക്കോരി പിന്‍മാറിയതാണ് റാഫേല്‍ നഡാലിന് കരിയറിലെ നാലാം മാഡ്രിഡ് കിരീടം നേടാന്‍ സാധിച്ചത്.

ആദ്യ സെറ്റ് 6-2ന് നേടിയ നിഷിക്കോരി രണ്ടാംസെറ്റില്‍ 4-2 ന് മുന്നിട്ടുനില്‍ക്കുമ്പോഴാണ്
പരിക്കേറ്റത്. ഇതോടെ രണ്ടാംസെറ്റ് 6-4 ന് നഡാല്‍ നേടി. നിര്‍ണായകമായ മൂന്നാം സെറ്റില്‍ നഡാല്‍ 3-0ന് മുന്നിലെത്തിയതോടെ നിഷിക്കോരി മത്സരത്തില്‍നിന്ന് പിന്‍മാറുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :