സോച്ചി|
jibin|
Last Modified തിങ്കള്‍, 12 ഒക്ടോബര്‍ 2015 (10:06 IST)
ഷാംപെയ്ന്‍ വിവാദത്തില്‍ എന്നും നായകനായ മേഴ്സിഡസിന്റെ ഡ്രൈവര്‍ ലൂയിസ് ഹാമില്ട്ടന് വീണ്ടും ഷാംപെയ്ന്‍ വിവാദത്തില്‍ അകപ്പെട്ടു. ഇത്തവണ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനു നേരെയായിരുന്നു താരത്തിന്റെ ഷാംപെയ്ന്‍ പ്രയോഗം.
റഷ്യന്‍ ഗ്രാന്‍പ്രീ വിജയത്തിനുശേഷം വിജയപീഠത്തില്‍ വച്ചു അഭിനന്ദിക്കാനെത്തിയ പുടിന് വേദിവിട്ട് പുറത്ത് ഇറങ്ങുന്നതിന് മുമ്പ് തന്നെ ഷാംപെയ്ന്‍ പൊട്ടിച്ച് ആഘോഷം തുടങ്ങുകയായിരുന്നു. ഷാംപെയ്ന്‍ പൊട്ടിച്ച് ചീറ്റിച്ചതോടെ റഷ്യന്‍ പ്രസിഡ്ന്റ് അതില്‍ പെട്ടു. ശരീരത്ത് ഷാംപെയ്ന്‍ വീണെങ്കിലും പരിഭവം പുറത്തുകാണിക്കാതെ പുടിന് മടങ്ങുകയായിരുന്നു.
പുടിന് വേദിയില്‍ നില്‍ക്കെ ഹാമില്ട്ടന് ഹാമില്ട്ടന് ഷാംപെയ്ന്‍ പൊട്ടിച്ചത് സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. അതേസമയം, ഹാമില്ട്ടണ് ഇതേക്കുറിച്ചു പ്രതികരിച്ചിട്ടില്ല.
നേരത്തെ ചൈനീസ് ഗ്രാന്‍പ്രീ വിജയത്തിനുശേഷം വേദിയില്‍ നിന്ന പെണ്‍കുട്ടിക്ക് നേരെ ഷാംപെയ്ന്‍ ചീറ്റിച്ചത് വിവാദമായിരുന്നു. എന്നാല്‍ ഷാംപെയ്ന്‍ തന്റെ നേരെ തന്നെയാണ് ഒഴിച്ചതെന്നും എന്നാല്‍ അതില്‍ തനിക്ക് പരാതിയില്ലെന്നും പെണ്‍കുട്ടി വ്യക്തമാക്കിയതോടെ വിവാദം കെട്ടടങ്ങുകയായിരുന്നു.