ഐ എസ് എല്‍: ഇന്ന് ഗോവ - കൊല്‍ക്കത്ത പോരാട്ടം

മഡ്‌ഗാവ്| JOYS JOY| Last Modified ബുധന്‍, 7 ഒക്‌ടോബര്‍ 2015 (09:15 IST)
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് ഗോവ - കൊല്‍ക്കത്ത പോരാട്ടം. മഡ്‌ഗാവിലാണ് മത്സരം. ഇരു ടീമുകളുടെയും രണ്ടാം മത്സരമാണിത്. ആദ്യ കളിയില്‍ ചെന്നൈയിന്‍ എഫ് സിയെ 3-2നു തോല്പിച്ചാണ് അത്‌ലറ്റികോ ഡി കൊല്‍ക്കത്ത രണ്ടാം മത്സരത്തിന് ഇറങ്ങുന്നത്. ഡല്‍ഹി ഡൈനാമോസിനെ 2-0നു തോല്പിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ഗോവ ഇന്ന് ഇറങ്ങുന്നത്.

എന്നാല്‍, കഴിഞ്ഞ കളിയില്‍ രണ്ടു ഗോളടിച്ച മാര്‍ക്വീ താരം ഹെല്‍ഡര്‍ പോസ്‌റ്റിഗ ഇല്ലാതെയാണ് അത്‌ലറ്റികോ
ഡി കൊല്‍ക്കത്ത ഇന്ന് ഇറങ്ങുന്നത്. പേശീവലിവിനെ തുടര്‍ന്ന് താരം സ്പെയിനിലേക്ക് മടങ്ങിയിരിക്കുകയാണ്.

അതേസമയം, കഴിഞ്ഞദിവസം നടന്ന ഐ എസ് എല്‍ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചു. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ 3-1ന്‌ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെയാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :