അവസാന മത്സരത്തില്‍ സമനിലയുമായി ബ്ലാസ്റ്റേഴ്സിന്റെ പോരാട്ടം അവസാനിച്ചു

ന്യൂഡല്‍ഹി| JOYS JOY| Last Modified വെള്ളി, 4 ഡിസം‌ബര്‍ 2015 (10:01 IST)
അവസാനമത്സരത്തില്‍ സമനിലയുമായി കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പോരാട്ടം അവസാനിപ്പിച്ചു. ഡല്‍ഹി ഡൈനാമോസിനോട് 3 - 3 സമനിലയുമായാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ
ഈ സീസണിലെ മത്സരങ്ങള്‍ക്ക് തിരശ്ശീല വീണത്.

ഏഴാം മിനിറ്റില്‍ ഗുസ്താവോ ഡോസ് സാന്റോസിന്റെ ഗോളിലൂടെ ഡല്‍ഹി മത്സരത്തിന് തുടക്കമിട്ടു. രണ്ടു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ക്രിസ് ഡഗ്നല്‍ ബ്ലാസ്റ്റേഴ്സിനെ ഒപ്പമത്തെിച്ചു.

30ആം മിനിറ്റില്‍ ജോ കൊയിമ്പ്രയും 39 ആം മിനിറ്റില്‍ അന്റോണിയോ ജര്‍മനും ലീഡ് 3 - 1 ലേക്കത്തെിച്ചു. 40 ആം മിനിറ്റില്‍ ആദില്‍ നബിയിലൂടെ ഡല്‍ഹി സ്കോര്‍ 3-2 ലത്തെിച്ചു.

ഇഞ്ചുറി ടൈമിലെ രണ്ടാം മിനിറ്റില്‍ 40 യാര്‍ഡുകള്‍ക്ക് അകലെ നിന്ന് സെഹ്നജ് തൊടുത്ത ലോങ് റേഞ്ചര്‍ ഷോട്ട് ബ്ലാസ്റ്റേഴ്സിന്റെ ഹൃദയം തകര്‍ത്ത് വലയിലേക്ക് തുളഞ്ഞു കയറി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :