ഒളിംപിക്സിലെ ടെന്നീസ് കോര്‍ട്ടില്‍ അട്ടിമറികള്‍ തുടരുന്നു; പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോകോവിച്ച് ആദ്യറൌണ്ടില്‍ പുറത്ത്

നൊവാക് ദ്യോകോവിച് ഒളിംപിക്സില്‍ നിന്ന് പുറത്ത്

റിയോ ഡി ജനീറോ| JOYS JOY| Last Modified തിങ്കള്‍, 8 ഓഗസ്റ്റ് 2016 (08:34 IST)
ഒളിംപിക്സ് വേദിയിലെ ടെന്നിസ് കോര്‍ട്ടില്‍ അട്ടിമറികള്‍ തുടരുന്നു. ടെന്നിസ് വനിത ഡബിള്‍സില്‍ നിന്ന് വില്യംസ് സഹോദരിമാര്‍ ആദ്യറൌണ്ടില്‍ പുറത്തായതിനു പിന്നാലെ, പുരുഷ സിംഗിള്‍സില്‍ നിന്ന് നൊവാക് ദ്യോകോവിച്ചും ആദ്യറൌണ്ടില്‍ തന്നെ പുറത്തായി.

അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പോര്‍ട്ടോയാണ് ലോക ഒന്നാം നമ്പര്‍ താരത്തെ പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു തോല്‍വി. (7 - 6, 7 - 6) . നിലവില്‍ ലോക 145 ആം റാങ്കുകാരനാണ് പോര്‍ട്ടോ. ഒളിംപിക്സ് ടെന്നിസില്‍ സ്വര്‍ണം നേടാന്‍ ഏറ്റവും സാധ്യത കല്പിച്ചിരുന്ന താരങ്ങളില്‍ ഒന്നായിരുന്നു ദ്യോകോവിച്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :