മുംബൈ|
JOYS JOY|
Last Modified വെള്ളി, 10 ജൂലൈ 2015 (13:02 IST)
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് താരലേലത്തില്‍ മലയാളിയായ റിനോ ആന്റോയ്ക്ക് വേണ്ടി വമ്പന്‍ ലേലം വിളി. 17.5 ലക്ഷം രൂപ അടിസ്ഥാനവിലയുണ്ടായിരുന്ന റിനോയെ 90 ലക്ഷത്തിനാണ് അത്ലറ്റികോ ഡി കൊല്‍ക്കത്ത സ്വന്തമാക്കിയത്. മുംബൈയും ഗോവയും റിനോയ്ക്ക് വേണ്ടി ശക്തമായി തന്നെ രംഗത്തുണ്ടായിരുന്നു. മലയാളിയായ റിനോ പ്രതിരോധനിര താരമാണ്.
അതേസമയം, മലയാളിതാരവും പ്രതിരോധനിര താരവുമായ അനസ് എടത്തൊടികയ്ക്കും കാര്യമായ ഡിമാന്‍ഡ് ഉണ്ടായിരുന്നില്ല. 40 ലക്ഷം രൂപ അടിസ്ഥാന വിലയിട്ട അനസിനെ 41 ലക്ഷം രൂപയ്ക്കാണ് ഡല്‍ഹി ഡൈനാമോസ് സ്വന്തമാക്കിയത്.
പ്രശസ്ത ഫുട്ബോള്‍ താരമായിരുന്ന റോബര്‍ട്ടോ കാര്‍ലോസിനു കീഴിലായിരിക്കും ഇനിമുതല്‍ അനസിന്റ് പരിശീലനം.