ഐഎസ്എല്‍ : ഇന്നലെ സമനിലയുടെ ദിനം

 ഐഎസ്എല്‍ , ഡൽഹി ഡൈനാമോസ് - പൂനെ സിറ്റി , ഇന്ത്യ
ന്യൂഡൽഹി| jibin| Last Modified ബുധന്‍, 15 ഒക്‌ടോബര്‍ 2014 (10:24 IST)
സ്റ്റേഡിയം നിറഞ്ഞ് കവിഞ്ഞ കാണികൾക്ക് വിരുന്നായി മാറിയ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിൽ ഇന്നലെത്തെ മത്സരം ഗോൾ രഹിത സമനിലയിൽ. ഡൽഹി ഡൈനാമോസ് - പൂനെ സിറ്റി മത്സരമാണ് സമനിലയില്‍ ആവസാനിച്ചത്.

ഇരു ടീമുകളും അദ്ധ്വാനിച്ച് കളിച്ചെങ്കിലും ഗോൾ ഒഴിഞ്ഞു നിന്നത് ആരാധകരെയും കളിക്കാരെയും നിരാശരാക്കി. ഡൈനാമോസിനും പൂനെ സിറ്റിക്കും നിരവധി അവസരങ്ങള്‍ കൈവന്നുവെങ്കിലും ഗോള്‍ മാത്രം മാറി നിന്നു. അവസാന നിമിഷം വരെ ഗോളടിക്കാൻ കിണഞ്ഞു ശ്രമിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല ഇരുവര്‍ക്കും. പൂനെക്ക് വേണ്ടി ലോക താരങ്ങളായ ട്രെസഗേയും ഡൽഹിക്കു വേണ്ടി ഡെല്‍പിയോയും കളത്തിലുറങ്ങിയിരുന്നു.

ഐഎസ്എല്ലില്‍ ഇന്ന് ഗോവ എഫ്‌സി ചെന്നൈ എഫ്‌സി യെ നേരിടും. ബ്രസീലിയന്‍ ഇതാഹാസം സീക്കോ പരിശീലിപ്പിക്കുന്ന ടീമാണ് ഗോവ എഫ്സി ഫ്രാന്‍സിന്റെ ലോകകപ്പു താരം മൈക്ക് സില്‍വസ്റ്ററാണ് ചെന്നൈയുടെ മുഖ്യ ആകര്‍ഷണം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :