'ദൈവം' പറഞ്ഞു ഇന്ത്യന്‍ ഫുട്‌ബോളിനെ ലോകോത്തരമാക്കും

 സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ , ഇന്ത്യന്‍ ഫുട്‌ബോള്‍ , ഐഎസ്എല്‍ , ബ്ലാസ്‌റ്റേഴ്‌സ്
ഗോഹട്ടി| jibin| Last Modified ചൊവ്വ, 14 ഒക്‌ടോബര്‍ 2014 (13:14 IST)
ഇന്ത്യന്‍ ഫുട്‌ബോളിന് പുതുയുഗം സമ്മാനിച്ച ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഇന്ത്യന്‍ ഫുട്‌ബോളിനെ ലോകോത്തര നിലവാരത്തിലേക്ക് എത്തിക്കുമെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. ഇതിലൂടെ ഫുട്‌ബോളിനെ സ്നേഹിക്കുന്ന ഒരു പുതിയ തലമുറയെ സൃഷ്ടിക്കാനാണ് ഇന്ത്യ പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ കേരള ബ്ളാസ്റ്റേഴ്സിന് തോല്‍വി വഴങ്ങേണ്ടി വന്നെങ്കിലും സച്ചിന്‍ നിരാശനല്ല. ഇന്ത്യയിലെ നല്ലകളിക്കാരെ ചെറുപ്പത്തിലേ കണ്ടെത്തണമെന്നും. ഐഎസ്എല്‍ ഇന്ത്യന്‍ ഫുട്‌ബോളിനെ പുതിയ തലത്തിലേക്ക് ഉയര്‍ത്തുമെന്നും ക്രിക്കറ്റ് ദൈവം പറഞ്ഞു.

മികച്ച കളി പുറത്തെടുക്കുക. കളികാണാനെത്തുന്നവരുടെ ഹൃദയം കവരുക. ഇതാണ് താന്‍ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളോട് ആവശ്യപ്പെട്ടതെന്ന് സച്ചിന്‍ പറഞ്ഞു. ഈമാസം 21ന് ചെന്നൈയിന്‍ എഫ് സിക്കെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :