അഭിമാനനിമിഷം, ത്രില്ലര്‍ പോരാട്ടത്തിനൊടുവില്‍ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ജേതാക്കളായി ഇന്ത്യ

അഭിറാം മനോഹർ| Last Modified ഞായര്‍, 13 ഓഗസ്റ്റ് 2023 (09:45 IST)
ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി കിരീടം ഇന്ത്യയ്ക്ക്. അവസാന നിമിഷം വരെ ആവേശം നീണ്ടുനിന്ന ത്രില്ലര്‍ പോരാട്ടത്തില്‍ മലേഷ്യയെ ഫൈനലില്‍ തകര്‍ത്താണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. മൂന്നിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ വിജയം. ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ നാലാം കിരീടനേട്ടമാണിത്.

മത്സരത്തില്‍ 2 ഗോളുകള്‍ക്ക് പിന്നിട്ട ശേഷമായിരുന്നു ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവ് ടൂര്‍ണമെന്റില്‍ അപരാജിത കുതിപ്പ് നടത്തിയ ഇന്ത്യയായിരുന്നു മത്സരത്തിലെ ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ മിനിറ്റുകള്‍ക്കകം മലേഷ്യ തിരിച്ചടിച്ചു. 18ആം മിനിറ്റില്‍ റാസി റഹീമിലൂടെ മലേഷ്യ ലീഡ് ഉയര്‍ത്തി. 28മത് മിനിറ്റില്‍ മറ്റൊരു ഗോള്‍ കൂടി ഇന്ത്യന്‍ പോസ്റ്റില്‍ വീണതോടെ ഇന്ത്യ അപകടം മണത്തു. എന്നാല്‍ 2 ഗോളിന്‍1 പിന്നിലായതോടെ ഇന്ത്യന്‍ നിര ഉയിര്‍ത്തെണീറ്റു. തുടര്‍ച്ചയായുള്ള ആക്രമണങ്ങള്‍ മലേഷ്യന്‍ ഗോള്‍ മുഖത്തേക്ക് തൊടുത്ത ഇന്ത്യ അവസാന ക്വാര്‍ട്ടറിന് മുന്‍പ് ഒരു ഗോള്‍ മടക്കി. പിന്നാലെ ഗുര്‍ജന്ത് സിങ്ങിലൂടെ ഇന്ത്യ സമനില പിടിച്ചു.

മത്സരം തീരാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ കളിയുടെ 56മത് മിനിറ്റില്‍ ആകാശ് ദീപ് സിങ്ങാണ് ഇന്ത്യയുടെ വിജയഗോള്‍ നേടിയത്. വിജയത്തോടെ ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം ഏറ്റവും കൂടുതല്‍ സ്വന്തമാക്കുന്ന ടീമെന്ന നേട്ടം ഇന്ത്യ സ്വന്തമാക്കി. 3 തവണ കിരീടം നേടിയ പാകിസ്ഥാനെയാണ് ഇന്ത്യ മറികടന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :