ആറു വര്‍ഷത്തിനിടെ കേരളത്തില്‍നിന്ന് കാണാതായത് 43,272 സ്ത്രീകളെ; ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ റിപ്പോര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 12 ഓഗസ്റ്റ് 2023 (14:07 IST)
ആറു വര്‍ഷത്തിനിടെ കേരളത്തില്‍നിന്ന് കാണാതായത് 43,272 സ്ത്രീകളെ. ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. ഇതില്‍ 93 ശതമാനം പേരെയും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2016 മുതല്‍ 2021 വരെയുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. കാണാതായ പെണ്‍കുട്ടികളില്‍ 2822 പേരെയാണ് ഇനി കണ്ടെത്താനുള്ളത്.

കാണാതായ സ്ത്രീകളില്‍ 37367 പേര്‍ പ്രായപൂര്‍ത്തിയായ സ്ത്രീകളും 5905 പേര്‍ പ്രായപൂര്‍ത്തി ആവാത്ത പെണ്‍കുട്ടികളുമാണ്. 2018 ലാണ് കൂടുതല്‍ പെണ്‍കുട്ടികളെയും കാണാതായിട്ടുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :