രേണുക വേണു|
Last Modified വെള്ളി, 9 ഓഗസ്റ്റ് 2024 (13:38 IST)
Paris Olympics 2024, Medel Tally
പാരീസ് ഒളിംപിക്‌സിലെ മെഡല്‍ വേട്ടയില്‍ പാക്കിസ്ഥാന് കുതിപ്പ്. ഒളിംപിക്‌സിന്റെ 13-ാം ദിവസം പൂര്‍ത്തിയായപ്പോള്‍ ഇന്ത്യയേക്കാള്‍ മുന്നില്‍ ഫിനിഷ് ചെയ്യാന്‍ പാക്കിസ്ഥാനു സാധിച്ചു. ഇന്ത്യക്ക് ആകെ അഞ്ച് മെഡലുകളാണ് ഉള്ളത്. പാക്കിസ്ഥാന് ഇതുവരെ ഒരു മെഡല്‍ മാത്രം. എന്നിട്ടും മെഡല്‍ പട്ടികയില്‍ പാക്കിസ്ഥാന്‍ ഇന്ത്യയെ മറികടന്നത് എന്തുകൊണ്ടാകും?
ജാവലിന്‍ ത്രോയില്‍ അര്‍ഷാദ് നദീം നേടിയ സ്വര്‍ണ മെഡലാണ് പാക്കിസ്ഥാനു ഗുണം ചെയ്തത്. ഇതുവരെ പാക്കിസ്ഥാനു ലഭിച്ച ഏക മെഡലും അതാണ്. ഇന്ത്യക്ക് ഇതുവരെ സ്വര്‍ണ മെഡല്‍ ലഭിച്ചിട്ടില്ല. ഒരു വെള്ളിയും നാല് വെങ്കലവുമാണ് ഇന്ത്യക്ക് ലഭിച്ചിട്ടുള്ളത്. മെഡല്‍ പട്ടികയില്‍ ഇന്ത്യ 64-ാം സ്ഥാനത്താണ്. പാക്കിസ്ഥാന്‍ ആകട്ടെ 53-ാം സ്ഥാനത്തും !
ഒളിംപിക്‌സില്‍ സ്വര്‍ണ മെഡലുകളുടെ എണ്ണം നോക്കിയാണ് റാങ്ക് നില തീരുമാനിക്കുക. അതായത് കൂടുതല്‍ സ്വര്‍ണ മെഡല്‍ ലഭിച്ച രാജ്യമായിരിക്കും ഒന്നാം സ്ഥാനത്ത്. പാക്കിസ്ഥാനു ഒരു സ്വര്‍ണ മെഡല്‍ ഉള്ളതിനാല്‍ 53-ാം സ്ഥാനത്ത് എത്താന്‍ സാധിച്ചു. ഇന്ത്യക്ക് സ്വര്‍ണ മെഡല്‍ ഇല്ലാത്തതിനാല്‍ 64-ാം സ്ഥാനവും. 30 സ്വര്‍ണ മെഡലുകളുമായി യുഎസ് ആണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്ത്. ചൈന 29 സ്വര്‍ണ മെഡലുകള്‍ നേടി രണ്ടാം സ്ഥാനത്ത്.