ഭുവനേശ്വര്‍|
jibin|
Last Modified ഞായര്‍, 14 ഡിസംബര്‍ 2014 (16:50 IST)
ശനിയാഴ്ച് നടന്ന ഇന്ത്യ പാക്കിസ്ഥാന്‍ ഹോക്കി സെമിഫൈനലിന് ശേഷം പാക്കിസ്ഥാന്‍ താരങ്ങള്‍ ഇന്ത്യന്‍ കാണികള്‍ക്ക് നേരെ അശ്ളീല ആംഗ്യം കാണിച്ചത് വിവാദത്തില്‍. സംഭവം വിവാദമായതോടെ പാക്ക് ടീമിനെതിരെ കടുത്ത നടപടിയെടുക്കണമെന്ന് ഹോക്കി ഇന്ത്യ പ്രസിഡന്റ് നരീന്ദര്‍ ബാത്ര ആവശ്യപ്പെട്ടു.
ആവേശകരമായ കളിയില്‍ 3-3 എന്ന അവസ്ഥയില്‍ കളി ചൂട് പിടിച്ചിരിക്കവെ അവസാന വിസിലിന് രണ്ടു മിനിറ്റു മാത്രം ബാക്കിനില്‍ക്കെയാണ് പാക്കിസ്ഥാന്‍ വിജയ ഗോള്‍ നേടിയത്. കളി തിര്‍ന്ന ശേഷം നിരാശരായി ഗ്യാലറിയില്‍ ഇരുന്ന ഇന്ത്യന്‍ കാണികള്‍ക്ക് നേരെ പാക്കിസ്ഥാന്‍ താരങ്ങള്‍ അശ്ളീല ആംഗ്യം കാണിക്കുകയായിരുന്നു. പാക്ക് കളിക്കാരുടെ പെരുമാറ്റം കണ്ട് ഗാലറിയൊന്നാകെ നിശബ്ദമായി.
സംഭവം ആളിക്കത്തിയതോടെ കളിക്കാരുടെ പെരുമാറ്റത്തില്‍ ക്ഷമാപണവുമായി പാക്കിസ്ഥാന്‍ കോച്ച് ഷഹ്നാസ് ഷെയ്ക്ക് പ്രത്യേക വാര്‍ത്താ സമ്മേളനം വിളിച്ച് ചേര്‍ത്ത് മാപ്പ് പറഞ്ഞു. ഈ സാഹചര്യത്തില്‍ പാക്ക് ടീമിനെതിരെ കൂടുതല്‍ നടപടികളിലേക്ക് പോകേണ്ടതില്ലെന്നാണ് ടൂര്‍ണമെന്റ് അധികൃതരുടെ തീരുമാനം. എന്നാല്‍ ടീമിനെതിരെ കടുത്ത നടപടിയെടുക്കണമെന്ന് ഹോക്കി ഇന്ത്യ പ്രസിഡന്റ് നരീന്ദര്‍ ബാത്ര ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം പാക്കിസ്ഥാനുമായുള്ള മത്സരങ്ങളില്‍ നിന്നും ഇന്ത്യ പിന്മാറുമെന്നും ബാത്ര വ്യക്തമാക്കി.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.