2018 ലെ ഫുട്ബോൾ ലോകകപ്പ് ഫൈനല്‍ മോസ്‌കോയില്‍

സെന്റ് പീറ്റേഴ്സൺ ബർഗ്| VISHNU N L| Last Updated: ശനി, 25 ജൂലൈ 2015 (14:24 IST)
ആതിഥേയത്വം വഹിക്കുന്ന
2018 ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റിലെ ഉദ്ഘാടന മത്സരവും ഫൈനലും
മോസ്കോയിലെ ലുഷ്‌നിക്കി സ്റ്റേഡിയത്തിൽ നടക്കും. അന്താരാഷ്ട്ര ഫുട്ബാൾ സംഘടനയായ ഫിഫയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

മോസ്കോയിലും സെന്റ് പീറ്റേഴ്സ് ബർഗിലുമായാണ് സെമി ഫൈനൽ മത്സരങ്ങൾ. കസാൻ, നിഷ്‌നി, നൊപ് ഗോർഡ്, സോച്ചി, സമാറ എന്നീ നഗരങ്ങളിലായിരിക്കും ക്വാർട്ടർ മത്സരങ്ങൾ നടക്കുക. 2018 ജൂൺ 14 മുതൽ ജൂലായ് 15 വരെയാണ് ലോകകപ്പ് പോരാട്ടം. ഇതിനു മുമ്പ് 2017ൽ കോൺഫെഡറേഷൻ കപ്പിനും റഷ്യ ആതിഥ്യമരുളും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :