ഫിഫ: അങ്ങനെയെങ്കില്‍ ഈ ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറി അതായിരിക്കും!

മോസ്‌കോ, തിങ്കള്‍, 4 ജൂണ്‍ 2018 (11:30 IST)

ഫിഫ ലോകകപ്പ്, റഷ്യ, ഫിഫ ലോകകപ്പ് 2018, FIFA, FIFA World Cup 2018, Russia

റോബര്‍ട്ടോ ഫിര്‍മിനോ വിശ്രമിക്കുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ? എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്ന ഒരു മനുഷ്യന്‍. ആര്‍ക്കും എപ്പോഴും അദ്ദേഹത്തില്‍ നിന്ന് അപ്രതീക്ഷിതമായവ മാത്രം പ്രതീക്ഷിക്കാം.
 
ബ്രസീലിന്‍റെ കാല്‍‌യുദ്ധക്കാരില്‍ മുന്‍‌നിരക്കാരനാണ് ഫിര്‍മിനോ. ഇങ്ങനെ അപ്രതീക്ഷിത നടുക്കങ്ങള്‍ സമ്മാനിക്കുന്നവരാണ് ബ്രസീല്‍ നിരയില്‍ ഓരോരുത്തരും എന്നതാണ് ഇത്തവണത്തെ ടീമിന്‍റെ പ്രത്യേകത. ഫിഫ റാങ്കിങില്‍ രണ്ടാം സ്ഥാനത്തുള്ള ബ്രസീല്‍ കളിക്കാനിറങ്ങുന്നത് കപ്പുംകൊണ്ട് മടങ്ങാന്‍ വേണ്ടി മാത്രമാണ്.
 
റഷ്യന്‍ മണ്ണില്‍ നിന്ന് ബ്രസീല്‍ കപ്പുകൊണ്ടുവരുമെന്ന് വിശ്വസിക്കുന്നവര്‍ പ്രതീക്ഷയോടെ നോക്കുന്നത് എപ്പോഴും നെയ്‌മറുടെ നേര്‍ക്കാണ്. ആ മാജിക് അവിടെ ബാക്കിവയ്ക്കാമെങ്കിലും ഉരുക്കുബൂട്ടുകളുമായി അവിടെ വില്ലിയന്‍ ഉണ്ട്. ജിസ്യൂസ് ഉണ്ട്. ഫിലിപ്പെ കുടീഞ്ഞോയുണ്ട്. കളി മറ്റ് ടീമുകള്‍ ജയിക്കണമെങ്കില്‍ ഇവരൊക്കെ തീര്‍ത്തും അലസഗെയിം കളിക്കണമെന്ന് സാരം. അത് നടക്കാന്‍ പോകുന്ന കാര്യവുമല്ല.
 
‘ഗ്രൂപ്പ് ഇ’യില്‍ ബ്രസീലിനെ വെല്ലുന്ന ഒരു ടീമുമില്ല. എന്നാല്‍ ബ്രസീലിനെ വെല്ലാന്‍ ആ ഗ്രൂപ്പില്‍ ആരെങ്കിലും ശ്രമിച്ചാല്‍ അതായിരിക്കും ഈ ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറിയും ഏറ്റവും ഉജ്ജ്വലമായ മുഹൂര്‍ത്തവും. അതിന് ടിറ്റെയുടെ കുട്ടികള്‍ അനുവദിക്കുമോ? കാത്തിരുന്ന് കാണാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

ഫിഫ ലോകകപ്പ്: ബ്രസീല്‍ കളിക്കുന്നത് കപ്പുംകൊണ്ട് മടങ്ങാനാണ്!

റഷ്യന്‍ മണ്ണില്‍ നിന്ന് ബ്രസീല്‍ കപ്പുകൊണ്ടുവരുമെന്ന് വിശ്വസിക്കുന്നവര്‍ പ്രതീക്ഷയോടെ ...

news

ആദ്യം കളികാണാൻ സ്റ്റേഡിയത്തിൽ വരൂ എന്നിട്ട് ഞങ്ങളെ വിമർശിക്കൂ; വികാരാധീനനായി സുനിൽ ഛേത്രിയുടെ വാക്കുകൾ

ഇന്ത്യൻ ഫുട്ബോൾ ടീമിനെ വിമർശിച്ചും നിലവാരമില്ലാത്ത ടീം എന്ന് കളിയാക്കിയും നിരവധി പേർ ...

news

ഫിഫ ലോകകപ്പ്: ചെറിയവര്‍ ചിലപ്പോള്‍ വിപ്ലവം സൃഷ്ടിക്കും!

ഇവര്‍ക്ക് ഈ ലോകകപ്പില്‍ യാതൊരു സാധ്യതയും ആരും കല്‍പ്പിച്ചുനല്‍കുന്നില്ല. എന്നാല്‍ ഇവരെ ...

news

ഫിഫ ലോകകപ്പ്: പെറുവിന്‍റെ വരവാണ് വരവ്!

36 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫുട്‌ബോള്‍ ലോകകപ്പില്‍ പെറു എന്നൊരു രാജ്യം കളിച്ചിരുന്നു എന്ന് ...

Widgets Magazine