ഇംഗ്ളണ്ട് ക്യാപ്റ്റന്‍ സ്റ്റീവന്‍ ജെറാര്‍ഡ് പടിയിറങ്ങി

  സ്റ്റീവന്‍ ജെറാര്‍ഡ് , ഇംഗ്ളണ്ട് , ലണ്ടന്‍ , ലിവര്‍പൂള്‍
ലണ്ടന്‍| jibin| Last Modified ചൊവ്വ, 22 ജൂലൈ 2014 (10:17 IST)
ഇംഗ്ളണ്ട് ദേശീയ ടീം ക്യാപ്റ്റന്‍ സ്റ്റീവന്‍ ജെറാര്‍ഡ് അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിച്ചു. എന്നാല്‍ തന്റെ ക്ലബായ ലിവര്‍പൂളിനു വേണ്ടി കളിക്കുമെന്നും അദ്ദേഹം പറഞ്ഞു.

14 വര്‍ഷത്തെ കരിയറില്‍ 34-കാരനായ ലിവര്‍പൂള്‍ മിഡ്ഫീല്‍ഡര്‍ 114 മത്സരങ്ങളില്‍ ഇംഗ്ളീഷ് കുപ്പായത്തില്‍ 21 ഗോളുകള്‍ നേടി. ലിവര്‍പൂളിന്റെ ക്യാപ്റ്റനും കൂടിയായ ജെറാര്‍ഡ് ക്ലബ്ബിനുവേണ്ടി 475 കളികളില്‍നിന്ന് 111 ഗോളുകളും കരസ്ഥമാക്കിയിട്ടുണ്ട്.

ഇംഗ്ളണ്ട് ബ്രസീല്‍ ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ പുറത്തായപ്പോള്‍തന്നെ താന്‍ വിരമിക്കാന്‍ തീരുമാനിച്ചിരുന്നതായി ജെറാര്‍ഡ് വ്യക്തമാക്കി. 2000-ത്തില്‍ ദേശീയ ടീമിലെത്തി. 114 മത്സരങ്ങളില്‍ കളിച്ച താരം ഇംഗ്ളണ്ടിനുവേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ചവരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :