പയസ്- ബൊപ്പെണ്ണ സഖ്യം തോറ്റു, ഡേവിസ് കപ്പില്‍ ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി

ന്യൂഡല്‍ഹി| VISHNU N L| Last Modified ശനി, 19 സെപ്‌റ്റംബര്‍ 2015 (16:39 IST)
ഡേവിസ് കപ്പ് ലോകഗ്രൂപ്പ് പ്ലേ ഓഫില്‍ ഇന്ത്യക്ക് തിരിച്ചടി. അട്ടിമറി ജയത്തിലൂടെ സോംദേവ് ദേവ്‌വര്‍മന്‍ ഇന്ത്യയ്ക്ക് നേടിത്തന്ന മുന്‍‌തൂക്കം ഡബിള്‍സില്‍
പേസ്-രോഹന്‍ ബൊപ്പണ്ണ സഖ്യം കളഞ്ഞുകുളിച്ചു.

ഡബിള്‍സില്‍ ചെക്കിന്റെ റാഡെക് സ്റ്റെപാനെക് - ആദം പാവ്‌ലസെക് ജോടിയോട് ഇന്ത്യന്‍ സഖ്യം തോല്‍ക്കുകയായിരുന്നു.

നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പേസ്-ബൊപ്പണ്ണ സഖ്യം ചെക്ക് റിപ്പബ്ലിക്കിനോട് തോറ്റത്. സ്‌കോര്‍ 7-5, 6-2, 6-2. ഇതോടെ ചെക്ക് റിപ്പബ്ലിക്കിന് 2-1 ന്റെ മുന്‍തൂക്കമായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :