എന്റെ കുട്ടി പ്രതീക്ഷയോടെ ബോര്‍ഡിലേക്ക് നോക്കി ... പിന്നെ എന്റെ മുഖത്തേക്ക് നോക്കാന്‍ കഴിയുമായിരുന്നില്ല - മെഡല്‍ നഷ്‌ടമായ ദിപ ഗെയിംസ് വില്ലേജിലെത്തിയപ്പോള്‍ സംഭവിച്ചതിനെക്കുറിച്ച് കോച്ച് പറയുന്നു

നഷ്ടമായ വെങ്കല മെഡൽ ദിപയുടെ ഹൃദയം തകർത്തിരുന്നുവെന്നാണ് കോച്ച്

deepa karmakar,  Rio Games , rio 2016, dipa karmakar india, dipa karmakar olympics, olympics ദീപ കര്‍മാക്കര്‍ , ഒളിമ്പിക്‍സ് , ജിം‌നാസ്‌റ്റിക്‍സ് , മെഡല്‍ , ബ്രസീല്‍ , റിയോ , ബിശ്വേശ്വർ നന്ദി
റിയോ ഡി ജനീറോ| jibin| Last Modified ചൊവ്വ, 16 ഓഗസ്റ്റ് 2016 (20:06 IST)
നേരിയ വ്യത്യാസത്തില്‍ റിയോയില്‍ മെഡല്‍ നഷ്‌ടമായെങ്കിലും ഇന്ത്യയുടെ ഐക്കണ്‍ താരമായി മറി ദീപ കര്‍മാക്കര്‍. ജിംനാസ്റ്റിക്സിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനമാണ് ഫുട്‌ബോളിന്റെ മണ്ണില്‍ ഈ ഇരുപത്തിരണ്ടുകാരി കാഴ്‌ചവച്ചത്.

നേരിയ വ്യത്യാസത്തിൽ നഷ്ടമായ വെങ്കല മെഡൽ ദിപയുടെ ഹൃദയം തകർത്തിരുന്നുവെന്നാണ് കോച്ച് ബിശ്വേശ്വർ നന്ദി പറയുന്നത്. ദീപയ്‌ക്ക് പ്രതീക്ഷയുണ്ടായിരുന്നു. മത്സരത്തിന്റെ ഫലം കാത്ത് ഒരു നിമിഷം റിസല്‍ട്ട് ബോര്‍ഡിലേക്ക് അവള്‍ നോക്കി. പിന്നെ പതിയെ തിരിഞ്ഞു നടന്നു. ലോകത്തെ ഏറ്റവും ദുഖിതനായ കോച്ചെന്നാണ് ഈ നിമിഷത്തെ നന്ദി വിശേഷിപ്പിച്ചത്.

ഗെയിംസ് വില്ലേജിൽ എത്തിയ വിങ്ങിപ്പൊട്ടുകയായിരുന്നുവെന്നും നന്ദി പറയുന്നു. തുടര്‍ന്നും പരിശീലനം തുടരും. സര്‍ക്കാരിന്റെയും അധികൃതരുടെയും ഭാഗത്തു നിന്നും പിന്തുണ ലഭിക്കുമെന്നാണ് 2020 ടോക്യോ ഒളിമ്പിക്‍സാണ് ലക്ഷ്യം വയ്‌ക്കുന്നത്. ദിപയുടെ സ്വന്തം നാടായ ത്രിപുരയിലെ അഗർത്തലയിൽ തന്നെ പരിശീലനം
ഏര്‍പ്പാടിക്കി തരുമെന്നാണ് കരുതുന്നതെന്നും നന്ദി വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :