ഡേവിസ് കപ്പ്: ഭാംബ്രി തോറ്റു; ഇന്ത്യയും

ന്യൂഡൽഹി| VISHNU N L| Last Modified തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2015 (10:20 IST)
നാലു വർഷത്തിനു ശേഷം ഡേവിസ് കപ്പ് വേൾഡ് ഗ്രൂപ്പിൽ കളിക്കാമെന്ന ഇന്ത്യയുടെ പ്രതീക്ഷ തകര്‍ത്തുകൊണ്ട് പ്ലേ ഓഫ് റൗണ്ടിൽ ചെക്ക് റിപ്പബ്ലിക്കിന് മുന്നില്‍ ഇന്ത്യന്‍ തകര്‍ന്നടിഞ്ഞു. ഇന്നലെ ആദ്യ മൽസരത്തിൽ യൂകി ഭാംബ്രി, ജിറി വെസ്‌ലെയ്ക്കു മുന്നിൽ കീഴടങ്ങിയതോടെയാണ് (3-6, 5-7, 2-6) ഇന്ത്യയുടെ പ്രതീക്ഷകൾ അസ്തമിച്ചത്.

ന്യൂസിലാൻഡിനെതിരെ ഭാംബ്രി നടത്തിയ തകർപ്പൻ പ്രകടനമാണു ഇന്ത്യയെ ലോക ഗ്രൂപ്പ് പ്ലേ ഓഫിലെത്താൻ സഹായിച്ചത്. അന്ന് രണ്ടു സിംഗിൾസ് മൽസരങ്ങളും ഈ ഡൽഹിക്കാരൻ ജയിച്ചു. എന്നാൽ, ചെക്ക് റിപ്പബ്ലിക്കിനെതിരെ രണ്ടു മൽസരങ്ങളിലും തോറ്റ ഭാംബ്രിയ്ക്ക് പ്രതീക്ഷ കാക്കാനായില്ല. ലോക നാൽപതാം റാങ്ക് താരം ജിറി വെസ്‌ലെയ്ക്കെതിരെ അവസരങ്ങൾ കളഞ്ഞുകുളിച്ചാണു ഭാംബ്രി കീഴടങ്ങിയത്.

വെ‌‌സ്‌ലെയുടെ ആദ്യ സിംഗിള്‍സ് വിജയമായിരുന്നു ഇത്. വിജയം ഉറപ്പിച്ചിരുന്ന ഡബിൾസിലേറ്റ അപ്രതീക്ഷിത തോൽവിയും വിനയായി. പെയ്സ്-ബൊപ്പണ്ണ സഖ്യത്തിന്റെ ഡബിൾസ് തോൽവിയാണു ഇന്ത്യയുടെ പ്രതീക്ഷകൾ തകർത്തതെന്നു നോൺപ്ലേയിങ് ക്യാപ്റ്റൻ ആനന്ദ് അമൃതരാജ് പറഞ്ഞു. തോല്‍‌വി ഏറ്റുവാങ്ങിയതോടെ ഇനിന്‍ ഇനി ഇന്ത്യ ഏഷ്യ-ഓഷ്യാനിയ മേഖലയിൽ കളിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :