കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് തുടക്കം; സർപ്രൈസാകാന്‍ സച്ചിന്‍

   കോമണ്‍വെല്‍ത്ത് ഗെയിംസ് , ഗ്ളാസ്ഗോ , സ്കോട്ട്ലന്‍ഡ് ,
ഗ്ളാസ്ഗോ| jibin| Last Modified ബുധന്‍, 23 ജൂലൈ 2014 (10:11 IST)
ഇരുപതാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് സ്കോട്ട്ലന്‍ഡിലെ ഗ്ളാസ്ഗോയില്‍ ഇന്ന് തുടക്കമാകും. ഉദ്ഘാടന ചടങ്ങുകള്‍ ഇന്ത്യന്‍ സമയം രാത്രി 12.30നാണ് ആരംഭിക്കുന്നത്.

ആഗസ്റ്റ് മൂന്നുവരെ നീളുന്ന കായികമാമാങ്കത്തിന് 71 രാജ്യങ്ങളില്‍നിന്ന് 4500ലേറെ താരങ്ങള്‍ പങ്കെടുക്കും. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമേറിയ ഉദ്ഘാടന ചടങ്ങുകള്‍ക്കു ശേഷം വ്യാഴാഴ്ചയാവും മത്സരങ്ങള്‍ക്ക് തുടക്കംകുറിക്കുക.

ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറും പങ്കെടുക്കും. യൂനിസെഫിന്റെ ഗുഡ്‌വിൻ അംബാസഡർ എന്ന നിലയിലാണ് സച്ചിൻ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കുന്നത്. ഉദ്ഘാടനച്ചടങ്ങിൽ സച്ചിന് പ്രത്യേക റോളുണ്ടായിരിക്കുമെന്നും എന്നാൽ, അത് ഒരു സർപ്രൈസായിരിക്കുമെന്നും യൂണിസെഫിന്റെ യുകെ അംബാസഡർ ലോർഡ് ഡേവിഡ് പുട്നാം അറിയിച്ചു.

എലിസബത്ത് രാജ്ഞി, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ, സ്കോട്ട്ലൻഡ് ഫസ്റ്റ് മിനിസ്റ്റർ അലക്സ്പാൽ മണ്ട് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരിക്കും.
ഗ്രാമി അവാര്‍ഡ് ജേതാവ് റോഡ് സ്റ്റുവര്‍ട്ടും സ്കോട്ടിഷ് സംഗീത പ്രതിഭകളായ സൂസന്‍ ബൊയല്‍, അമി മക്ഡൊണാള്‍ഡ്, ജൂലി ഫോളിസ് എന്നിവരും ചടങ്ങുകള്‍ക്ക് എത്തും.

ലോകത്തെ ഏറ്റവും വേഗമേറിയ ഓട്ടക്കാരന്‍ ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ടാണ് ഗെയിംസിന്റെ താരം. ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷാ ഇനമായ ഹോക്കി, ഷൂട്ടിങ് റേഞ്ച് തുടങ്ങി ഇനങ്ങള്‍ അടുത്ത ദിവസമാണ് ആരംഭിക്കുക. ബ്രിട്ടീഷ് കോളനി രാജ്യങ്ങളുടെ കായികമാമാങ്കമാണ് കോമണ്‍വെല്‍ത്ത് ഗെയിംസ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :