ഷൂമാക്കറിനായി പ്രാർത്ഥിച്ചവര്‍ക്ക് നന്ദി: കോറിന ഷുമാക്കർ

  മൈക്കേൽ ഷൂമാക്കര്‍ , സ്വിറ്റ്സര്‍ലന്‍ഡ് , കോറിന ഷുമാക്കർ ,
സ്വിറ്റ്സര്‍ലന്‍ഡ്| jibin| Last Modified ഞായര്‍, 20 ജൂലൈ 2014 (13:03 IST)
സ്കീയിംഗിനിടെ വീണ് തലയ്ക്കു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മൈക്കേൽ ഷൂമാക്കറിന് ലോകമെമ്പാടുമുള്ള ആരാധകർ നൽകിയ പിന്തുണയ്ക്ക് പ്രാർത്ഥനയ്ക്കും താരത്തിന്റെ ഭാര്യ നന്ദി പറഞ്ഞു.

ഈ വിഷമാവസ്ഥയിൽ ഞങ്ങൾക്ക് പിന്തുണ നൽകിയ എല്ലാവർക്കും നന്ദി. നിങ്ങളുടെ പിന്തുണയും പ്രാർത്ഥനയും ഷുമാക്കറിന് ഏറെ തുണയായി. അത് ഞങ്ങൾക്ക് പകർന്ന് നൽകിയ പോസിറ്റീവ് എനർജി വളരെ വലുതാണ്.

എല്ലാവരുടെയും പിന്തുണ ഇനിയും വേണമെന്നും കോറിന പറഞ്ഞു. പരുക്ക് ഭേദമായി താരം തിരിച്ചു വരവിന്റെ പാതയിലാണ് ഇപ്പോള്‍. ചെറുതായി അനങ്ങുന്നതിനും ബോധം വീണ്ടെടുക്കുന്നതിനും ഷുമാക്കറിന് കഴിഞ്ഞിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :