ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

Chess Olympiad
അഭിറാം മനോഹർ| Last Modified തിങ്കള്‍, 23 സെപ്‌റ്റംബര്‍ 2024 (10:27 IST)
Chess Olympiad
ലോക ചെസ് ഒളിമ്പ്യാഡില്‍ ചരിത്രം രചിച്ച് പുരുഷ- വനിതാ വിഭാഗങ്ങളില്‍ സ്വര്‍ണം നേടി ഇന്ത്യന്‍ സംഘം. ഹങ്കറിയിലെ ബുഡാപെസ്റ്റില്‍ നടക്കുന്ന ചെസ് ഒളിമ്പ്യാഡില്‍ അവസാന റൗണ്ടില്‍ സ്ലോവേനിയയെ തോല്‍പ്പിച്ചാണ് ഇന്ത്യന്‍ പുരുഷ ടീം സ്വര്‍ണം സ്വന്തമാക്കിയത്. വനിതാ വിഭാഗത്തില്‍ അസര്‍ബൈജാനായിരുന്നു അവസാന റൗണ്ടില്‍ ഇന്ത്യയുടെ എതിരാളികള്‍.

വനിതാ വിഭാഗത്തില്‍ അസര്‍ബൈജാനെതിരെ 3.5-0.5 എന്ന സ്‌കോറിനാണ് ഇന്ത്യയുടെ വിജയം. വനിതകളില്‍ ഡി ഹരിക,വന്തിക,ദിവ്യ ദേശ്മുഖ് എന്നിവര്‍ ജയിച്ചുകയറിയപ്പോള്‍ ആര്‍ വൈശാലി സമനില പിടിച്ചു. 2022,2014 ചെസ് ഒളിമ്പ്യാഡുകളില്‍ വെങ്കല മെഡല്‍ നേടിയതായിരുന്നു ഇതുവരെ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം. പുരുഷ വിഭാഗത്തില്‍ ആര്‍ പ്രഗ്‌നാനന്ദ, ഡി ഗുകേഷ്,അര്‍ജുന്‍ എരിഗാസി,വിദിത് ഗുജറാത്തി എന്നിവരുടെ ടീമാണ് ഇന്ത്യയ്ക്ക് സ്വര്‍ണം നേടി തന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :