റിയോ ഡി ജെനീറോ|
JOYS JOY|
Last Modified ബുധന്‍, 27 ജൂലൈ 2016 (16:57 IST)
നിശാപാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിന് വിമര്‍ശനങ്ങള്‍ നേരിടുന്ന ബ്രസീല്‍ ഫുട്ബോള്‍ താരം നെയ്മര്‍ തന്റെ നിലപാട് വ്യക്തമാക്കി. ഗ്രൌണ്ടില് കഴിവുകളെല്ലാം പുറത്തെടുത്താണ് താന്‍ ഫുട്ബോള്‍ കളിക്കുന്നതെന്നും സ്വകാര്യജീവിതം എന്തിന് മറ്റുള്ളവരുമായി പങ്കുവെക്കണമെന്നുമാണ് നെയ്മര്‍ ചോദിക്കുന്നത്.
റിയോ ഒളിംപിക്സിനായി തയ്യാറെടുക്കുന്ന ബ്രസീല്‍ ടീം നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു നെയ്മര്‍ നയം വ്യക്തമാക്കിയത്. കൂട്ടുകാരോടൊപ്പം പുറത്തു പോയി ആഘോഷിക്കുന്നത് തനിക്ക് വളരെയേറെ സന്തോഷമുള്ള കാര്യമാണ്. എന്തിന് താനത് ഇല്ലാതാക്കണമെന്നും നെയ്മര്‍ ചോദിക്കുന്നു.
എല്ലാം തികഞ്ഞ ആളാകാന്‍ ഒരാള്‍ക്ക് ഒരിക്കലും കഴിയില്ല. എനിക്ക് എന്റേതായ കുറവുകളുണ്ട്. 24 വയസ്സായ ഒരാളാണ് താനെന്നും തന്റെ സ്വകാര്യജീവിതം മറ്റുള്ളവരുമായി എന്തിന് പങ്കുവെയ്ക്കണമെന്നും നെയ്മര്‍ ചോദിക്കുന്നു.
2018 ലോകകപ്പ് യോഗ്യത റൌണ്ടില്‍ യുറുഗ്വായ്ക്കെതിരായ മത്സരത്തിനു ശേഷം നെയ്മര്‍ നിശാപാര്‍ട്ടിക്കായി ക്ലബില്‍ പോയിരുന്നു. ഇത് വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. സംഭവത്തെ തുടര്‍ന്ന് നെയ്മറിന് സസ്പെന്ഷന് ലഭിക്കുകയും ചെയ്തിരുന്നു.