ഗോളുകളില്‍ ആറാടി ബാഴ്‌സ; മെസി മൂന്നടിച്ചപ്പോള്‍ സുവാരസ് നാലടിച്ചു- വലന്‍‌സിയ തരിപ്പണം

ലയണല്‍ മെസി , ലൂയിസ് സുവാരസ് ,  കോപ്പ ഡെല്‍ റേ , നെയ്‌മര്‍
മാഡ്രിഡ്| jibin| Last Modified വ്യാഴം, 4 ഫെബ്രുവരി 2016 (11:05 IST)
ലയണല്‍ മെസിയും ലൂയിസ് സുവാരസും തകര്‍ത്താടിയപ്പോള്‍ കോപ്പ ഡെല്‍ റേ ആദ്യ പാദ സെമിയില്‍ വലന്‍സിയ തരിപ്പണമായി. മറുപടിയില്ലാത്ത 7 ഗോളിനാണ് ബാഴ്‌സലോണയുടെ തകര്‍പ്പന്‍ ജയം. സൂപ്പര്‍ താരമായ മെസി മൂന്ന് ഗോള്‍ നേടിയപ്പോള്‍
സുവാരസ് നാല് ഗോളുകള്‍ നേടി.

സ്വന്തം തട്ടകമായ കാന്‍പ്ന്യൂവില്‍ നടന്ന മത്സരത്തില്‍ വലന്‍‌സിയെ കാഴ്‌ചക്കാരാക്കുന്ന പ്രകടനമാണ് ബാഴ്‌സ പുറത്തെടുത്തത്.
പ്രതിരോധിക്കാനുള്ള വലന്‍സിയയുടെ ശ്രമങ്ങളെല്ലാം നിഷ്ഫലമായപ്പോള്‍ കറ്റാലന്‍ സംഘം ഗോളുകള്‍ കൊണ്ട് ആറാട്ട് നടത്തുകയായിരുന്നു. അതേസമയം, നെയ്‌മര്‍ പെനാല്‍‌റ്റി പാഴാക്കിയത് നിരാശ പകരുകയും ചെയ്‌തു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി വാട്ഫോര്‍ഡ് മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ഗസ്സ് ഹിഡ്ഡിങ്കിന് കീഴില്‍ സമനിലയില്‍ പിരിയുന്ന അഞ്ചാമത്തെ മത്സരമാണിത്. 29 പോയിന്റുമായി പതിമൂന്നാം സ്ഥാനത്താണ് ചെല്‍സി. മറ്റൊരു മത്സരത്തില്‍ ന്യൂകാസിലിനെതിരെ 3 ഗോളിന് എവര്‍ട്ടണ്‍ ജയിച്ചുകയറി. സ്റ്റോക് സിറ്റിയെ എതിരില്ലാത്ത 3 ഗോളിനാണ്
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തോല്‍പ്പിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :